Chapter Title : ഫിദ [Anamika]
കാലുമെല്ലാം ഒടിഞ്ഞെന്ന കേട്ടെ…..വേണ്ടതൊക്കെ ചവുട്ടികലക്കേം ചെയ്‌തെന്ന അവരുടെ വീട്ടിൽ പണിക്ക് പോണ ജമീല പറഞ്ഞേ….ആളുമാറീതാന്നും അല്ലന്നും ഒക്കെ കേക്കണുണ്ട്……ബോധം തെളിഞ്ഞാലേ അറിയാൻ പറ്റു……..“
പിന്നെയാവളൊന്നും കേൾക്കാൻ നിന്നില്ല….കുഞ്ഞു എണീക്കാറായെന്നും പറഞ്ഞു അകത്തേക്ക് നടന്നു…
എല്ലാം മനസിലായിരുന്നു…..കണ്ണുകൾ നിറഞ്ഞുതൂവി……അവളകത്തേക്ക് ഓടികയറി അവനെ ഉടുമ്പ് പിടിക്കുംപോലെ കെട്ടിപിടിച്ചു….
”ഹാ പതിയെ…...“
”എന്നോടെന്തിനാ കള്ളം പറഞ്ഞേ. ……“
അവളെല്ലാം അറിഞ്ഞിട്ടുണ്ട്……..
”പറഞ്ഞു പേടിപ്പിക്കണ്ടന്ന് തോന്നി….“
”എനിക്കറിയാരുന്നു ചോദിക്കാൻ പോകുമെന്ന് അതാ പറയാണ്ടിരുന്നേ……“ അവളവന്റെ നട്ടെല്ലിലൂടെ ഉമ്മ വച്ചുകൊണ്ട് പറഞ്ഞു……
”നീ പറഞ്ഞില്ലെങ്കിലും ഞാനിതു ചെയ്തേനെ ഫിദാ……..അന്നാ പെരുമഴയത്ത് കരഞ്ഞുകുഴഞ്ഞ നീ വീണത് എന്റെ കയ്യിലേക്കാ……ഞാൻ കണ്ടില്ലായിരുന്നെകിൽ…..“
ആ ചിന്തയിൽ പോലും അവൻ തലവെട്ടിച്ചു……
”ഇവിടേക്ക് വരുമ്പോളേ അവനു ഞാനൊന്നോങ്ങി വച്ചതാ……..എന്റെ പെണ്ണിനേം തേടി പിന്നെയുമവൻ വന്നു…….ആ @&₹₹&& ന്റെ കഴപ്പ് തീർത്തില്ലെങ്കിൽ പിന്നെ ഞാനെന്തിനാടി നിന്റെ ഭർത്താവാണെന്നു പറഞ്ഞു നടക്കുന്നെ…….എന്റെ പെണ്ണിന്റേം കുഞ്ഞിന്റേം നേരെ ഞാനില്ലാത്തപ്പോ വന്നവനെ വെറുതെ വിടാൻ പുണ്യാളൻ ഒന്നുമല്ല ശബരി…….“
അവനോടുള്ള സ്നേഹം കൊണ്ടവൾക് നെഞ്ച് വിങ്ങി…….പെരുവിരൽ കുത്തി ഉയർന്നു മുഖം മുഴുവൻ ചുംബിച്ചു……അവളുടെ ഉമിനീർ അവന്റെ മുഖമാകെ പടർന്നു…….
നെഞ്ചിലെ ചോര കല്ലിച്ചു കിടക്കുന്ന പാടിലൂടെ ചുണ്ടിഴച്ചു….കണ്ണീരു കൊണ്ട് കഴുകി…ഉമിനീരുപ്പ് പുരട്ടി കൊടുത്തു…..
അവൻ അഴിച്ചിട്ട പാന്റ്സിന്റെ പോക്കറ്റിൽ നിന്നും അവൾ സിഗററ്റ് പാക്കറ്റ് എടുത്തു….ഒരെണ്ണമെടുത്തു അവന്റെ നേരെ നീട്ടി……
“ചതവിനു ഒറ്റമൂലിയാണോ മോളെ……..”
അവളാ സിഗരറ്റ് അവന്റെ ചുണ്ടിലേക്ക് വച്ചു….ലൈറ്റ്ർ എടുത്തു തീകൊളുത്തി……
അത്ഭുതത്തോടെ അവളെ നോക്കി ശബരി…..ഇടയ്ക്കു വലിച്ചിട്ടു വരുമ്പോൾ ബബിൾഗത്തിനും മുകളിൽ അറിയുന്ന ആ പുക മണക്കുന്ന ചുണ്ടുകൾ അവൾക്കു ലഹരിയായിരുന്നെന്ന്
💬 Comments
View all comments