0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.4K

SI ടെ ഭാര്യ എന്നു വച്ച കൊച്ചമ്മ സ്വാഭാവം ആയിരിക്കും എന്ന് കരുതിയ അവർക്കവളെ നല്ലോണം

ഇഷ്ടായി…

ഒരു തനിനാടൻ അമ്മച്ചി..അവൾക്കതാണ് തോന്നിയത്…ആ കുറച്ചു സമയം കൊണ്ട് അവരാ നാടിന്റെ ചരിത്രം വരെ പറഞ്ഞുകൊടുത്തു..ചുറ്റും റബ്ബർ തോട്ടവും ഏലവും ആയ അവിടെ അടുത്തുള്ള ഏകവീട് മേരിയമ്മച്ചിയുടെ ആണ്..അതു കഴിഞ്ഞാൽ പിന്നടുത്ത തോട്ടത്തിലാനൊരു വീടുള്ളു…

ഉച്ചക്കുണ്ണാനായി ശബരി  വന്നുകയറിയതും അവർ ഇറങ്ങി…

“സാറെ കൊച്ചിനിപ്പോ 8 കഴിയാറായില്ലേ കുഴമ്പ്തേച്ചു കുളിയും കുറുന്തോട്ടികഷയാവുമൊക്കെ തുടങ്ങേണ്ട സമയമായി…ഞാൻ പറഞ്ഞു തരാം അതാ അങ്ങാടികടേന്ന് വാങ്ങിക്കൊണ്ടു കൊടുക്കണേ…ഇതൊക്കെ കാർന്നോന്മാര് ചെയ്യണ്ടതാ…നിങ്ങള് പ്രേമിച്ചു കെട്ട്യോണ്ട് അല്ലെ വീട്ടുകാരൊന്നും ഇല്ലാതെ..അതോണ്ടാ ഞാൻ പറയുന്നേ…”

അവനതു കേട്ടതും അവളെ നോക്കി…ആളകത്തേക്ക് വലിഞ്ഞിരുന്നു…

“ആര് പ്രേമിച്ചു കെട്ടീന്ന്”

ഹാളിലേക്ക് വരുന്ന വഴി അടുക്കളയിലേക്ക് മുങ്ങുന്നവളെ കണ്ടതും വിളിച്ചു ചോദിച്ചു…

“അവര് വീട്ടുകാരെ കുറിച്ച് ചോയ്ച്ചപ്പോ എനിക്കറീലാരുന്നു അതാ അങ്ങനെ പറഞ്ഞോഴിഞ്ഞേ” അവന്റെ പ്ലേറ്റിലേക്ക് വിളമ്പിക്കൊണ്ടവൾ പറഞ്ഞു…

“അങ്ങനെ അറിയാൻ മാത്രം ആരൂല്ല..ആരൊക്കെയാണെന്ന് എനിക്കുപോലും അറിയില്ല..പിന്നല്ലേ നിന്നോട് പറയാൻ…”

അവളൊന്നും മനസിലാകാതെ നോക്കി

“ഓർഫെനേജിലാ വളർന്നെ..”

പിന്നെവളൊന്നും ചോദിച്ചില്ല അവനൊന്നും പറഞ്ഞുമില്ല

ഗ്യാസ് കയറിയത് കൊണ്ടാകും മുഴുവൻ കഴിക്കാതെ  എണീക്കാൻ തുടങ്ങിയതും അവളുടെ പ്ലേറ്റ് വാങ്ങി അതിൽ ബാക്കി ഉണ്ടായിരുന്നത് അവന്റെ പ്ലേറ്റ് ഇലേക്ക് ഇട്ടു കഴിക്കാൻ തുടങ്ങി…

“ഫുഡ്‌ വേസ്റ്റ് ആക്കരുത്”

“മ്മ് ” അവളൊന്ന് മൂളികൊണ്ട് അവനെ സംശയത്തോടെ നോക്കി എണീറ്റുപോയി.. പോയതും അവനൊളിപ്പിച്ചയാ കള്ളച്ചിരി കൂടുതൽ വിടർന്നു…

ദിവസങ്ങൾ കടന്ന്പോയി….

ശബരി തോമചേട്ടനുമായും മെരിച്ചേട്ടത്തിയുമായി വല്യ അടുപ്പമൊന്നും ആയില്ലെങ്കിലും അവർ പറയുമ്പോലെ എല്ലാം അവൾക്കായി

അവൻ

💬 Comments

View all comments