Chapter Title : ഫിദ [Anamika]
കേട്ടതും ആ വിടർന്ന കണ്ണുകൾ ഭയം കൊണ്ട് തുറിച്ചു വരുന്നത് അവൻ കണ്ടു…
അവന്റെ കയ്യിൽ പിടിച്ചു വലിച്ചവളാ കടയുടെ മറവിലേക്ക് നീങ്ങി നിന്നു…
വെളിച്ചം അടുത്തേക്ക് വന്നതും ഇരുട്ടിലേക്ക് ഒന്നുകൂടെ പതുങ്ങിനിന്നു…
കാർ അവിടെയെത്തിയതും സ്ലോ ആക്കിയെങ്കിലും നിർത്താതെ മുന്നോട്ട് തന്നെ പോയി…
“ആരുമില്ല….പോയി….”
പേടിച്ചു വിറച്ചു പതുങ്ങി നിൽക്കുന്നവളോട് അവൻ പതിയെ പറഞ്ഞു…..
“ഇല്ലാ….അങ്ങനെ പോവില്ല…എന്നെ തിരക്കി വരും…എന്റെ റബ്ബേ എന്റെ കുഞ്ഞ്…..”
വൈകിട്ട് സ്റ്റേഷനിലെ തന്റെ ലാസ്റ്റ് ഡ്യൂട്ടിയും കഴിഞ്ഞ് ഇറങ്ങാൻ നിൽകുമ്പോൾ ആയിരുന്നു പഞ്ചായത്ത് മെമ്പറും ഗർഭിണിയായ ഒരു പെൺകുട്ടിയും കൂടെ കുറച്ചാളുകളും കയറിവരുന്നത്.കൂടെയുണ്ടായിരുന്നവരുടെ ആക്രോശങ്ങൾ തെല്ലുയർന്നപോൾ ആണ് CI കാബിനിലേക്ക് വിളിപ്പിക്കുന്നത്.കയറിചെല്ലുന്നതും കാണുന്നത് മേഘത്തുണ്ട് പോലെ വെളുത്ത കരഞ്ഞുചുവന്ന മുഖത്തോടെ നില്കുന്നവളെയാണ്. CI യുടെ ഇരുപ്പും ഭാവവും കണ്ടപ്പോഴേ മനസിലായി അയാൾക്കെന്തോ നേട്ടമുള്ള കേസ് ആണെന്ന്.
”സാറെ ഈ പിഴച്ചു വയറ്റിലുണ്ടാക്കിയവളെ ആ വീട്ടിൽ കയറ്റാൻ പറ്റത്തില്ല അങ്ങനെ ചെയ്‌താൽ എന്റനിയന് ഖബറിൽ പോലും സമാധാനം കിട്ടൂല.ഇവളൊരുത്തി കാരണമാ അവൻ കെട്യോളേം കൊന്ന് തൂങ്ങിച്ചതത്.എന്നിട്ടിവളെ ഇനീയവിടെ പൊറുപ്പിച്ചാൽ പടച്ചോൻ എന്നോട് പൊറുക്കുകേല.പഠിക്കാൻ വിട്ടപ്പോൾ ഹറാംപ്രന്നോളു വയറും വീർപ്പിച്ചു വന്നേക്കുന്നു“
അവളുടെ നേരെ നോക്കിയപ്പോൾ മുഖം കുനിച്ചുനിൽക്കുന്നത് കണ്ടു.കരഞ്ഞുചുവന്നു തുടുത്ത കവിളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട്.
പിന്നെയവിടുത്തെ ഒത്തുതീർപ്പും ചർച്ചയും കഴിഞ്ഞവരിറങ്ങുമ്പോളേക്ക് നേരം വൈകിയിരുന്നു.
“സാർ”
അവളുടെ മുഖത്തേക്ക് നോക്കി.കൈവിടല്ലേയെന്ന അപേക്ഷ പോലുള്ള മുഖഭാവം കണ്ടതും അവൻ കുഴങ്ങി.കൈക്കുള്ളിൽ ആയാണവൾ നില്കുന്നത്.അവനവളെ അകത്തിമാറ്റികൊണ്ട് കടക്കുമുന്നിലേക്ക് നടന്നു ബുള്ളടിനടുത്തെത്തി.
“കൊച്ചെ..എനിക്ക് നാളെ മറ്റൊരു സ്റ്റേഷനിൽ join ചെയ്യേണ്ടതാണ്.പോകുന്ന വഴി ആണ്.നിൻറെ കാര്യം ഞാൻ സ്റ്റേഷനിൽ
💬 Comments
View all comments