Chapter Title : ഫിദ [Anamika]
ശബ്ദമമർത്തിയവൻ മുരണ്ടു…
അപ്പോളേക്കും കുഞ്ഞിന്റെ കരച്ചിൽ കേട്ടു…വേഗം ബോക്സിറിനുള്ളിലേക്ക് ഒതുക്കി വെച്ചവൻ കൈ ഹാൻഡ്‌വാഷിട്ട് കഴുകി ഡോർ തുറന്നിറങ്ങി……
“എണീറ്റു…എടുത്തെന്റെ മടിയിലേക്ക് താ”
“കുഞ്ഞുമണിയേ….അച്ചേടെ മുത്തിന് വിശക്കുന്നോ…” കൊഞ്ചിച്ചു കൊണ്ട് അവളുടെ മടിയിലേക്ക് വച്ചു കൊടുത്തു…..
ഫിദ ബ്രെസ്റ്റ് പമ്പെടുത്തു അവന്റെ കൈയിലേക്ക് കൊടുത്തു..
“ഇത്ര മതിയോടി…” അവനാ ബോട്ടിലിനു താഴെയുള്ള അല്പം പാൽ നോക്കി ചോദിച്ചു…
“മ്മ്മ്….കുഞ്ഞുവയറല്ലേ….”
പാൽ കുടിച്ചു കുഞ്ഞി മണി വീണ്ടും ഉറക്കമായി…
“നല്ല മധുരം”
“എന്ത്….”
“നിന്റെ ചുണ്ടിന്…”
അവളൊരു പിടപ്പോടെ മുഖം മാറ്റി…
“ഒന്നു കൂടെ എടുത്തോട്ടെ…”
“വെ…വേണ്ട..”
“മ്മ്മ്…എന്റെ കുഞ്ഞിപ്പോ വയ്യാത്തല്ലേ….ഒന്നുഷാറാവട്ടെ…തരംപോലെ ഞാൻവാങ്ങുന്നുണ്ടെല്ലാം. ....”അവളുടെ വിരൽത്തുമ്പു പിടിച്ചുമ്മവച്ചവൻ പറഞ്ഞു….
“വേദന കുറഞ്ഞോടി…” ബെഡ് താഴ്ത്തി വെച്ചെടുത്തേക്ക് വന്നു ചോദിച്ചു…
“ഇപ്പോ അറിയുന്നില്ല…”
“ഉറങ്ങിക്കോ….”
മേരിയമ്മച്ചി ഇതൊന്നുമറിയാതെ ബോധം കെട്ടുറക്കം ആണ്….ഇന്നലെ രാത്രി ഉറങ്ങാതിരുന്നതല്ലേ…ക്ഷീണം കാണും…ഓർത്തു കൊണ്ടവൻ അപ്പുറത്തെ ബെഡിലേക്ക് കിടന്നു..അവളെ നോക്കുമ്പോൾ ഉറക്കം പിടിച്ചിട്ടുണ്ട്…
“എന്നാണോ ഇനിയൊന്നു കയ്യിൽ കിട്ടുന്നെ….ഇതിപ്പോ പച്ചമീൻ കുട്ടക്ക് കാവലിരിക്കുന്ന പൂച്ചേടെ അവസ്ഥയായി”
കണ്ണുകളടച്ചതും അവനുമുറങ്ങി….ഇടക്ക് കുഞ്ഞിപ്പെണ്ണേണീച് കരയും..അവനുമെണീക്കും…പാൽ പിഴിഞ്ഞെടുത്തവൾ കൊടുക്കും…അങ്ങനെയവർ എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു….
രാവിലെ അവർക്കുള്ള ആഹാരവും വാങ്ങിച്ചു കൊടുത്ത് കഴുകാനുള്ള തുണികളും എടുത്ത് അവൻ വീട്ടിലേക്ക് ഇറങ്ങി…കുളിച്ചു വേണ്ട ഡ്രെസ്സുമെടുത്തു തിരികെ ഹോസ്പിറ്റലിൽ എത്തി….
മടിയിൽ ഫ്രൂട്ട്സ് പ്ലേറ്റ് വച്ചു പെറുക്കി കഴിക്കുവായിരുന്നു ഫിദ…അവനെ കണ്ടതും മുഖം വിടർന്നു…മേരിയമ്മച്ചിടെ കയ്യിൽ നിന്നും കുഞ്ഞുമണിയെ വാങ്ങി അവളുടെ അടുത്തേക്കിരുന്നു….പാൽമണമുള്ള കുഞ്ഞുചുണ്ടിൽ ഒരുമ്മ കൊടുത്തിട്ടവൻ അവളെ നോക്കി…കുശുമ്പോടെ നോക്കിയിരിപ്പുണ്ട്…..അതു കണ്ടതും കുസൃതിയോടെ അവൻ കുഞ്ഞിപ്പെണ്ണിന്റെ മുഖമാകെ ഉമ്മ വച്ചു….ഒരു കൊട്ടക്കുണ്ട് മുഖമിപ്പോ…
“എന്നാടി….കുഞ്ഞിയോട്
💬 Comments
View all comments