0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.5K

അവനവരെ പ്രിയപ്പെട്ടതായി  കണ്ടുതുടങ്ങിയിരുന്നു…..

രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കിവച്ചു മേരിയമ്മച്ചി അടുക്കള തൂത്തു വന്നു….ഫിദ കുളിക്കാൻ കയറി…തണുപ്പിനോട് പൊ രുത്തപ്പെട്ടെങ്കിലും ചൂടുവെള്ളത്തിൽതന്നെയാണ്കുളി…..ശബരി ഹാളിൽ കുഞ്ഞിനെ മടിയിൽ വച്ചു കളിപ്പിക്കുന്നു….

മുറ്റത്തു നിന്നും വിളികേട്ടു ചെന്ന്നോക്കുമ്പോൾ കുറച്ചപ്പുറത്തുള്ള സുഹറത്തയും കൊച്ചുമോനുമാണ്…കുഞ്ഞിനെ കാണാൻ വന്നത്….

ആരെയെങ്കിലും മിണ്ടാൻ കിട്ടിയാൽ പിന്നെ വാ കൂടില്ല മേരിയമ്മച്ചിക്ക്…..ഹാളിൽ ഇരുന്നു സംസാരം തുടങ്ങി കുഞ്ഞിപ്പെണ്ണിനെ മടിയിലും വച്…..

കൂട്ടത്തിൽ ഫിദയുടെ രീതികളെപ്പറ്റിയും നടത്തേണ്ട ചടങ്ങുകളെപ്പറ്റിയും അറിയണമാരുന്നു അവർക്ക്…..അവൾക്കതിനെ പറ്റിയൊന്നും വലിയ ധാരണയില്ല.

സംസാരം മുറുകിയതും സിറ്റൗട്ടിൽ നിന്ന ശബരി വലിഞ്ഞത് അവർ ശ്രദ്ധിച്ചില്ല……

അവൻ മുറ്റത്തിന്റെ  സൈഡിൽ കൂടി അടുക്കളപ്പുറത്തേക്ക് നടന്നു…..

“ഫിദാ…”ബാത്‌റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു…..

“ദാ ഇപ്പൊ ഇറങ്ങും…...” അവനു ബാത്‌റൂമിൽ പോകാനാണെന്ന് കരുതി അവൾ പറഞ്ഞു…..

“ഡോർ തുറക്ക്…..”

“ഞാൻ തോർത്തികഴിഞ്ഞില്ല ഒരു 2 മിനിറ്റ്…” അവൾ പറഞ്ഞു തീർന്നതും പുറത്ത് അഴയിൽ കിടന്ന അവന്റെ കാവിമുണ്ടെടുത്തു ഡോറിനുമുകളിലുള്ള വിടവിലൂടെയിട്ടു പറഞ്ഞു…

“അതെടുത്തുടുക്ക്….എന്നിട്ടീ ഡോർ തുറക്ക്….എനിക്ക് കാണണം….”

അകത്തു നിന്ന് മറുപടിയൊന്നുമുണ്ടായില്ല….

“നീ തുറക്കുന്നോ അതോ ഞാനായിട്ട് തുറക്കണോ….”

അവളനങ്ങുന്നില്ലെന്ന് കണ്ടവൻ ചോദിച്ചു….

മുണ്ടുള്ളിലേക്ക് വലിഞ്ഞു….സെക്കണ്ടുകൾക് ശേഷം ഡോർ പതിയെ തുറന്നു…..അവൻ വേഗമകത്തു കയറി കുറ്റിയിട്ടു…..

തലകുനിച്ചു നിൽപ്പുണ്ടവൾ…..മുടിയിലൂടെ വെള്ളം ഊർന്നിറങ്ങുന്നു…..കഴുതും കടന്ന് മാറിനുമുകളിൽ  വച്ചുടുത്ത മുണ്ടിലേക്ക് നനവ് പടരുന്നു……

വേവോടെ അവളെ അവനൊന്നാഞ്ഞു പുണർന്നു…..തിരിച്ചവളും….നെഞ്ചിലേക്ക് മൂക്കമർത്തി അവന്റെ ഗന്ധം ആഞ്ഞുശ്വസിച്ചു…..എത്ര ദിവസമായുള്ള വീർപ്പുമുട്ടലാണ്…..നെറുകയിൽ ഒന്ന് മുത്തി അവൻ അകന്നുമാറി…..

ഹാങ്കറിൽ നിന്നും തോർത്തെടുത്തു അവളുടെ തല തുവർത്തികൊടുക്കാൻ തുടങ്ങി….

“Z കാറ്റഗറി സെക്യൂരിറ്റി അല്ലായിരുന്നോ….എവിടെയുമില്ലാത്തൊരമ്മച്ചിം മോളും…..”

“ഇത്രയെങ്കിലുമില്ലാണ്ടെനിക്ക് പറ്റില്ലെടി….”

അവളൊന്നും

💬 Comments

View all comments