0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.7K

മുത്തല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട്.. ശ്രീയേട്ടന്റെ കാര്യം പോലും ഞാൻ മുത്തിനോട് പറഞ്ഞില്ലേ?"

"അതാ എനിക്കും ചോദിക്കാൻ ഉള്ളത്.. എന്റെ ഈ കുശുമ്പി പെണ്ണിന് എങ്ങനെയാ എന്റെ ശ്രീമോനെ ഇഷ്ട്ടം ആയത്.? എപ്പോൾ തുടങ്ങി ഈ പ്രേമം. ?"

"ആ.... അതിന് കാരണം മുത്ത് തന്നെയാ.. "

"ഞാനോ... ഞാൻ എന്ത് ചെയ്തു..?"

"അതേ ഞാൻ തന്നെ.. അല്ലാതെ വേറെ ആര്.. ഞാൻ ഇവിടെ വരുമ്പോൾ എപ്പോഴും ചോദിക്കില്ലേ ശ്രീയേട്ടനെ കണ്ടിരുന്നോ..? എങ്ങനെ ഉണ്ട്..? സുഖമാണോ..? അന്ന് ശ്രീമോൻ എന്നല്ല എന്ന് മാത്രം. "

"അതിലെന്താ ഇത്ര കാര്യം.. എല്ലാവരുടേയും വിശേഷം ചോദിക്കുമ്പോലെ ഞാൻ എന്റെ ശ്രീമോനെ കുറിച്ചും ചോദിച്ചു എന്നല്ലേ ഉള്ളൂ.. അതിന് നിന്നോട് കേറി പ്രേമിക്കാൻ ഞാൻ പറഞ്ഞോ?"

"അതിന് ആരെയെങ്കിലും പ്രേമിക്കാൻ പറഞ്ഞിട്ടാണോ.. ഒരാൾക്ക് ഒരാളോട് പ്രേമം തോന്നുന്നത്.. ?"

"പിന്നെ എങ്ങനെ എന്റെ മോള് അത് പറ? "

"അത് മുത്ത് ചോദിക്കുമ്പോൾ മുത്തിന് മറുപടി തരാൻ വേണ്ടി ഞാൻ ശ്രീയേട്ടന്റെ അമ്മയെ കാണുമ്പോൾ ശ്രീയേട്ടനെ പറ്റി ചോദിക്കും. അപ്പോൾ ശ്രീയേട്ടന്റെ അമ്മ ശ്രീയേട്ടനെ പറ്റി ഓരോന്ന് പറയും.. അങ്ങനെ ശ്രീയേട്ടനെ പറ്റി കേട്ട് കേട്ട് എനിക്ക് ശ്രീയേട്ടനോട് ചെറിയ ഇഷ്ട്ടം തോന്നി. ശ്രീയേട്ടനെ കാണുമ്പോൾ ഞാൻ എന്നും ചിരിക്കാൻ തുടങ്ങി. ഞാൻ ചിരിച്ചാൽ ശ്രീയേട്ടൻ എന്നെ നോക്കി ചിരിക്കും.

എന്നിട്ടും ഈ മുത്തിന്റെ ശ്രീമോൻ എന്നോട് എന്തെങ്കിലും മിണ്ടണമെല്ലോ.. ങ്ങേ ഹെ ! ഒരക്ഷരം പോലും മിണ്ടില്ല. പക്ഷെ എന്നും ചിരിക്കും . ആ ചിരി അത് മതി എനിക്ക്.

💬 Comments

View all comments