Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
അങ്ങനെ അല്ല. അവൻ എന്റെ മോൻ തന്നെയാ.. പക്ഷെ ഞാൻ പ്രസവിച്ച മോൻ ഒന്നും അല്ല. "
"പിന്നെ ശ്രീയേട്ടനോട് മാത്രം എന്താ ഒരു പ്രത്യേക ഇഷ്ട്ടം. ഉപ്പൂപ്പ മുത്തിന് തന്ന സ്വത്ത് പോലും വേണ്ടന്ന് വെച്ച് ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു. ആ സ്വത്ത് എന്റെ പേർക്ക് എഴുതിക്കുന്നു. എന്നിട്ട് ഒരു ബന്ധവും ഇല്ലാത്ത ശ്രീയേട്ടനെ ഇങ്ങനെ സ്നേഹിക്കുന്നു എന്താ ഇതിന്റെയൊക്കെ അർത്ഥം.?"
"അർത്ഥങ്ങൾ ഒരുപാട് ഉണ്ട്. അതൊക്കെ എന്നെങ്കിലും മുത്ത് എന്റെ മോളോട് പറയാം.. പിന്നെ ഞാനും ശ്രീമോനും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാരു പറഞ്ഞു.? "
"എന്നാൽ പറ എന്ത് ബന്ധമാ ഉള്ളത്..?"
"അതിപ്പം എന്റെ മോള് അറിയേണ്ട.. പിന്നെ എന്റെ മോളെ കെട്ടാൻ പോണ ചെക്കൻ എന്റെ ബന്ധുവല്ലേ..?. എന്റെ മോൻ. "
"എന്നാലും പറയില്ല അല്ലേ?.. എന്നാ പറയേണ്ട. പോരെ. ഞാൻ ഉറങ്ങാൻ പോകുകയാ.. ഗുഡ് നൈറ്റ്"
"അതേ നീ എപ്പോഴാ എന്റെ മോനോട് ഇഷ്ട്ടം ആണെന്ന് പറയുന്നത് ?"
"എനിക്ക് ഇപ്പൊ പറയാൻ മനസ്സില്ല.. അറിയുമ്പോൾ അറിയട്ടെ .. മുത്തിന്റെ പൊന്നു മോൻ "
അതും പറഞ്ഞു ഫിദ തിരിഞ്ഞു കിടന്നു.
"ഇങ്ങനെ ഒരു കുശുമ്പി പെണ്ണ്. മുത്ത് ഒരിക്കൽ എല്ലാം പറയാം... എന്ന് പറഞ്ഞില്ലേ? . മുത്ത് മോളോട് ഒരു കാര്യം ചോദിക്കെട്ടെ സത്യം പറയുമോ?"
ഫിദ വീണ്ടും തിരിഞ്ഞു കിടന്നു ഇത്തയെ നോക്കി..എന്നിട്ട് ചോദിച്ചു .
"എന്ത് കാര്യം...? "
"സത്യം പറയുമോ...? അത് പറ. "
"ഞാൻ എന്റെ മുത്തിനോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?
💬 Comments
View all comments