Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
എടുത്തു എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു.
"ഇത് ശ്രീയേട്ടന് മൂത്തുമ്മ തന്നതാ. പെരുന്നാൾ സമ്മാനം..ഏട്ടനെ ശ്രീയേട്ടൻ എന്ന് വിളിക്കുന്നതിൽ ദേഷ്യം ഒന്നും ഇല്ലല്ലോ?"
"ഏയ് ഇല്ല. ശ്രീയേട്ടൻ. കേൾക്കാൻ ഒരു രസമൊക്കെ ഉണ്ട്. അങ്ങനെ തന്നെ വിളിച്ചോ... എല്ലാവരും ജിത്തെന്നെ വിളിക്കൂ. പക്ഷെ
എന്തിനാ ഇത്. എനിക്ക് ഇങ്ങനെ ഉള്ളതൊന്നും ഇഷ്ട്ടം അല്ല. "
"അതിന് അത് ശ്രീയേട്ടൻ തുറന്നു നോക്കിയത് പോലും ഇല്ലല്ലോ..? പിന്നെ കാണാതെ എങ്ങനെയാ ഇഷ്ട്ടം അല്ലെന്ന് പറയുന്നത്. തുറന്നു നോക്ക് എന്നിട്ട് പറ.. എന്നിട്ടും ഇഷ്ട്ടപെട്ടില്ലെങ്കിൽ മാറ്റി വാങ്ങാം. "
"അതിന് ഞാൻ ഈ ഡ്രെസ്സിന്റെ കാര്യം അല്ല പറഞ്ഞത്. ഇതുപോലെ സമ്മാനം എന്ന് പറഞ്ഞു വാങ്ങി തരുന്നത് ഒന്നും എനിക്ക് ഇഷ്ട്ടം അല്ലെന്നാ പറഞ്ഞത്."
"ഇത് ഞാൻ അല്ല വാങ്ങിയത്. എന്റെ മൂത്തുമ്മായ. ഇഷ്ട്ടമല്ലെങ്കിൽ തിരിച്ചു കൊണ്ട് പോയി കൊടുത്തേക്ക്.. ഞാൻ എന്തായാലും ഇത് തിരിച്ചു കൊണ്ട് പോകില്ല.. അത്രയും ഇഷ്ടത്തോടെയാ ആ പാവം ശ്രീയേട്ടന് വേണ്ടി ഇത് വാങ്ങിയത്. ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ വേണ്ടെന്ന് പറയരുത്. വേണ്ടങ്കിൽ ഉപയോഗിക്കേണ്ട അതിന് വാങ്ങാതിരിക്കണോ. ഞാൻ പോകുന്നു. ശ്രീയേട്ടന് ഇത് എന്ത് വേണമെങ്കിലും ചെയ്യാം. സ്വീകരിക്കുകയോ വലിച്ചെറിയുകയോ എന്ത് വേണമെങ്കിലും "
അതും പറഞ്ഞു.. അവൾ നടന്നു പോയി. ഈ പെണ്ണ് ഇത് എന്തൊക്കെയാ പറഞ്ഞു പോകുന്നത്.. ഞാൻ അതിശയിച്ചു പോയി. ആദ്യമായി മിണ്ടുന്നതു തന്നെ ഇന്നലെയാ.. എന്നിട്ടാ എന്തോ അധികാര ഭാവത്തോടെ എന്തൊക്കെയോ പറഞ്ഞിട്ട് പോയത്.
ഞാൻ ആ കവർ എടുത്തു അകത്തു കൊണ്ട് പോയി വെച്ചു.
അപ്പോഴാണ്
💬 Comments
View all comments