Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്. അത് അവളുടെ ഫിദയുടെ മെസ്സേജ് ആയിരുന്നു.
"ഹായ്.. സോറി ശ്രീയേട്ടാ.. ഞാൻ പറഞ്ഞത് ഇഷ്ട്ടമായില്ലേ ? സോറി കേട്ടോ.. പെട്ടന്ന് അങ്ങനെ പറഞ്ഞു പോയതാണ്. "
"ഏയ്! സാരമില്ല. ഫിദ പറഞ്ഞതാണ് ശരി.. സമ്മാനം സ്വീകരിച്ചു. താങ്ക്സ്. അത് മൂത്തുമ്മയോട് പറഞ്ഞേക്ക്."
ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
"മൂത്തുമ്മയ്ക്ക് മാത്രമേ ഉള്ളോ താങ്ക്സ്.. എനിക്കില്ലേ?" അവൾ വീണ്ടും മെസ്സേജ് അയച്ചു
"മൂത്തുമ്മയല്ലേ വാങ്ങി തന്നത് . അപ്പോൾ മൂത്തുമ്മയോടല്ലേ താങ്ക്സ് പറയേണ്ടത്.?" ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
"ഞാൻ അല്ലേ കൊണ്ട് വന്നു തന്നത്. അപ്പോൾ എനിക്കില്ലേ താങ്ക്സ്. അത് മാത്രമല്ല എന്റെ വകയും ഉണ്ട് സമ്മാനം. അപ്പോഴോ..? "
"എന്നാൽ ഒരുപാട് താങ്ക്സ് താങ്ക്സ് താങ്ക്സ്.. പോരെ?"
"മ്... വരവ് വെച്ചിരിക്കുന്നു... ഇനി സമ്മാനം തരുമ്പോൾ ഇങ്ങനെ വേണ്ടെന്ന് പറയരുത്.. കേട്ടല്ലോ ?. ഞാൻ പിന്നെ വിളിക്കാം.."
അവൾ മെസ്സേജ് അയച്ചു. പിന്നെ ഞാൻ ഒന്നും തിരിച്ചു അയച്ചില്ല. ഞാൻ അകത്തു പോയി ആ കവർ തുറന്നു നോക്കി. അതിൽ രണ്ടു ഷർട്ടും മുണ്ടും ഉണ്ടായിരുന്നു. ഒന്ന് പ്ലൈനും ഒന്ന് ചെക്കും. ആണ് ഷർട്ടുകൾ. മുണ്ട് വെള്ളയും.
ഞാൻ അതിൽ ഒന്നെടുത്ത് ഇട്ട് നോക്കി കറക്റ്റ് അളവ് . എനിക്ക് നല്ല ചേർച്ച ഉണ്ട്. ശരിക്കും ഇട്ട് നോക്കി എടുത്ത പോലെ. എന്റെ കളറിനു ചേരുന്നത്.
പിന്നെ ഉച്ചയ്ക്ക് ശേഷം അവളുടെ പുതിയ മെസ്സേജ് വന്നു.
" ഷർട്ട് ഇട്ട് നോക്കിയോ ? ഇഷ്ട്ടം ആയോ..? ഇഷ്ട്ടം ആയാൽ
💬 Comments
View all comments