0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.7K

ഒരു ഫോട്ടോ അയച്ചു തരണേ.. ഇട്ട് നിൽക്കുന്നത്. മൂത്തുമ്മയെ കാണിക്കാൻ ആണ്. "

ഞാൻ അതിന് മറുപടി ഒന്നും അയച്ചില്ല.

രാത്രിയിൽ വീണ്ടും ഫിദയുടെ മെസ്സേജ് വന്നു.

"എന്തേ ഇഷ്ട്ടമായില്ലേ.. ഫോട്ടോ ഒന്നും അയച്ചില്ലല്ലോ?"

"ഇഷ്ട്ടമായി... മൂത്തുമ്മയോട് അങ്ങനെ പറഞ്ഞാൽ മതി.."

"എന്നാലും ഫോട്ടോ അയച്ചു തരില്ല അല്ലേ? ശ്രീയേട്ടൻ ആ ഡ്രെസ്സ് ഇട്ട് കാണാൻ മൂത്തുമ്മയ്ക്ക് കൊതിയുണ്ടാകും . അതുകൊണ്ട് പറഞ്ഞതാ "

"അതിന് ഞാൻ എന്നെങ്കിലും ആ ഡ്രസ്സ് ഇട്ട് കൊണ്ട് ആ വഴി പോയാൽ പോരെ. അപ്പോൾ ഫിദയുടെ മൂത്തുമ്മയ്ക്ക് കാണാലോ ?"

"എന്റെ ശ്രീയേട്ടാ നിങ്ങൾ എന്താ ഇങ്ങനെ പെണ്ണുങ്ങളെ പോലെ പറയുന്നത്. ശ്രീയേട്ടന്റെ ഫോട്ടോക്കൊണ്ട് ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. ഒരു ഫോട്ടോ അയച്ചു തരാൻ പറഞ്ഞതിന് ഇങ്ങനെ പേടിക്കണോ? ഞാൻ വേണമെങ്കിൽ എന്റെ ഫോട്ടോ ശ്രീയേട്ടന് അയച്ചു തരാം.. എന്താ വേണോ ?"

"എന്നാൽ അയച്ചു താ.. നോക്കട്ടെ "

"അയ്യടാ!! അങ്ങനെ ഇപ്പോൾ നോക്കണ്ട അങ്ങനെ ഇപ്പോൾ അയച്ചു തരുന്നില്ല. ഇത്രയും നാൾ ഞാൻ അതുവഴി പോയിട്ടും എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ആൾ ആണ് ഇപ്പോൾ എന്റെ ഫോട്ടോ ചോദിക്കുന്നത്.."

"അതിന് ഞാൻ ഫോട്ടോ ചോദിച്ചില്ലല്ലോ. ഫിദ അയച്ചു തരാം എന്ന് പറഞ്ഞതല്ലേ?"

"അങ്ങനെ ഏതെങ്കിലും ഒരു പെണ്ണ് ഫോട്ടോ അയച്ചു തരാം എന്ന് പറഞ്ഞാൽ ഉടനെ വേണം എന്ന് പറയാമോ ?. ശരി ഞാൻ ഫോട്ടോ അയച്ചു തന്നാൽ ശ്രീയേട്ടൻ എനിക്കും അയച്ചു തരുമോ?"

"അത് ...ഫിദേ... എന്നെ ഫോട്ടോയിൽ കാണാൻ വലിയ

💬 Comments

View all comments