0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.8K

കൊള്ളാവോ? ഇങ്ങനെ നോക്കി നിന്ന് കൊതി പിടിച്ചു ഇരിക്കാതെ ശ്രീയേട്ടന്റെ ഫോട്ടോ വേഗം അയച്ചു താ. "

" ഇഷ്ട്ടപെട്ടു. പക്ഷെ കൊതിയൊന്നും ഇല്ല. ഫിദ നീ ആള് ഒരു സുന്ദരി തന്നെയാ.. അത് കൊണ്ട് ഈ സുന്ദരിയേ കെട്ടാൻ നല്ല മൊഞ്ചുള്ള പയ്യൻമാർ വരും."

"എനിക്ക് പയ്യൻമാർ ഒന്നും വേണ്ട. ഒരു പയ്യൻ മതി. ആ പയ്യനെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്. "

"ആണോ!!! നമുക്കൊന്നും ഭാഗ്യം ഇല്ലല്ലോ. ഇതുപോലെ ഉള്ള സുന്ദരിയേ കിട്ടാൻ "

"മനസ്സുണ്ടായാൽ കിട്ടും... ശ്രമിച്ചു നോക്കിയാൽ മതി. ശ്രീയേട്ടന് എത്ര സുന്ദരിമാരെ വേണമെങ്കിലും കിട്ടും. "

"അയ്യോ വേണ്ടേ.. ഞാൻ ഇങ്ങനെ അങ്ങ് കഴിഞ്ഞു പോയിക്കോളാം.."

"അതെന്താ അങ്ങനെ. ആരെങ്കിലും പ്രേമിച്ചു പറ്റിച്ചോ ?"

"ആരെങ്കിലും പ്രേമിച്ചിട്ട് വേണ്ടേ പറ്റിക്കാൻ?"

"ശ്രീയേട്ടന് ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ലേ..? "

"അങ്ങനെ ചോദിച്ചാൽ ഉണ്ട്. ഒരുപെണ്ണിനോട് തോന്നിയിട്ടിട്ടുണ്ട്. "

ഫിദയുടെ മനസ്സ് ചെറുതായി മങ്ങി എന്ന് തോന്നുന്നു. ശബ്ദം ഒരു ഇടർച്ച കേൾക്കാം...

"എന്നിട്ട് " ഫിദ വീണ്ടും ചോദിച്ചു

"എന്നിട്ടെന്താ..? അവർ വേറെ കല്യാണം കഴിച്ചു. "

" ആണോ? അത് കഷ്ട്ടായല്ലോ? ആരായിരുന്നു അത്. "

" മഞ്ജു വാര്യർ . സിനിമാ നടിയ. "

"പോ അവിടുന്ന് . വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാൻ ആയിട്ട് ഇങ്ങനെ ഒരു സാധനം. "

"ടെൻഷനോ...? എന്തിന്? ഞാൻ മഞ്ജു വാര്യരെ പ്രേമിക്കുന്നതിന് ഫിദക്ക് എന്തിനാ ടെൻഷൻ."

"കുന്തത്തിന്. പോ പോയി പ്രേമിച്ചോ. അവർ ഇപ്പോൾ ഡിവോഴ്സ് ആയിരിക്കുകയാ. വേഗം ചെന്ന്

💬 Comments

View all comments