Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
കെട്ടിക്കോ."
"അതിന് എന്നെ അവർക്ക് അറിയേണ്ടേ. ? ആ!! ( ഒരു ദീർഘനിശ്വാസം എടുത്ത്) ഇല്ലാത്ത ലോട്ടറിയിൽ ഒന്നാം സമ്മാനം എനിക്ക് അടിക്കട്ടെ എന്നിട്ട് നോകാം.. "
"എന്റെ ശ്രീയേട്ടാ... ഞാൻ ചോദിച്ച കാര്യം പറ. ഫോട്ടോ എപ്പോൾ തരും.?"
"എന്റെ ഫോണിന്റെ ക്യാമറ മോശമാ അതുകൊണ്ട് അതിൽ എടുത്താൽ ഭംഗി ഉണ്ടാകില്ല. "
"ഇപ്പോൾ അങ്ങനെ ആയോ.. നാളെ ആവട്ടെ ഞാൻ അവിടെ വന്നു നേരിട്ട് എടുത്തോളാം ഫോട്ടോ.. അപ്പോഴും എന്തേലും മുടക്കം പറഞ്ഞാൽ ഉണ്ടല്ലോ.."
"പറഞ്ഞാൽ എന്താ.?."
"പറഞ്ഞാൽ ആ മോന്തകിട്ടു ഞാൻ ഒരു കുത്ത് തരും."
"ഹാവു ഭാഗ്യം. ഞാൻ കരുതി എന്നെ കെട്ടിപിടിച്ചു ഉമ്മ തരും എന്ന്."
"അയ്യടാ!!!!. മോന് ഉമ്മ വേണോ..? വേണെങ്കിൽ പോയി ശ്രീയേട്ടന്റെ മഞ്ജു വാര്യരോട് ചോദിച്ചു നോക്ക്. അല്ലെങ്കിൽ പോയി പെണ്ണ് കെട്ട്."
"അയ്യോ.. എന്നെ വിട്ടേക്ക്. സാധാരണ വിവാഹത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ എനിക്ക് ദേഷ്യം വരാറാ പതിവ്. പക്ഷെ ഇന്നെന്തോ.. ആ അത് പോട്ടെ! നാളെ ഇത് വഴി വരുമോ? "
"ആ വരും. ശ്രീയേട്ടന് ഞാൻ ഒരു പുതിയ ഫോൺ തരട്ടെ.. ഞാൻ തന്നാൽ വാങ്ങുമോ? "
"അത് വേണ്ട ഫിദ.. എനിക്ക് അതൊന്നും ഇഷ്ട്ടം അല്ല ഫിദയ്ക്കു അറിയാലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം. . ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടാൻ എനിക്കാവും. അധികം മോഹങ്ങൾ ഒന്നും എനിക്ക് ഇല്ല."
"അപ്പോൾ ഞാൻ ഉമ്മ തന്നാൽ വാങ്ങുമോ? "
"അത് വാങ്ങാം.. അതിന് ചിലവ് ഒന്നും ഇല്ലല്ലോ? പിന്നെ
💬 Comments
View all comments