Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
"സോറി " എന്ന് റിപ്ലൈ കൊടുത്തു.
ഉടനെ എനിക്ക് മറുപടി വന്നു. "ഫ്രീ ആയോ? അയാൾ പോയോ?"
"ആ പോയി. ഇപ്പോൾ പോയതേ ഉള്ളൂ. എന്റെ പഴയ ഒരു ഫ്രണ്ട് ആണ്.. ഇപ്പോൾ വരുന്നോ. ഫോട്ടോ എടുക്കാൻ.?"
"വിളിക്കുമ്പോൾ വന്നു ഫോട്ടോ എടുക്കാൻ ഞാൻ ഫോട്ടോഗ്രാഫർ ഒന്നും അല്ല. "
"ചൂടാവാതെടോ... ഞാൻ സോറി പറഞ്ഞില്ലേ.? എനിക്ക് അറിയിക്കാൻ പറ്റിയില്ല. അവൻ എന്റെ കൂടെ പഠിച്ചതാ .. എന്റെ ഒരു നല്ല സുഹൃത്ത്. ഞാൻ പിന്നെ എന്താടോ ചെയ്യുക. അവൻ വന്നതും വളരെ ദൂരെ നിന്ന . അതും എന്നെ കാണാൻ മാത്രമായി.'" എന്ന് ഞാൻ മെസ്സേജ് അയച്ചു.
"ശ്രീയേട്ടന് അറിയുമോ..? ഇവിടെ നിന്നും എന്തെല്ലാം പറഞ്ഞാണ് ഞാൻ നേരത്തെ അങ്ങോട്ട് വന്നതെന്ന്. ഞാൻ മൂത്തുമ്മയുടെ വീട്ടിൽ പോകുന്നതും നിൽക്കുന്നതും ഇവിടെ ആർക്കും ഇഷ്ട്ടം അല്ല. പിന്നെ മൂത്തുമ്മയ്ക്ക് കിട്ടേണ്ട സ്വത്ത് എനിക്ക് തന്നത് കൊണ്ട് ചെറിയ ഇളവ് തരുന്നു എന്ന് മാത്രം. മൂത്തുമ്മയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ ഞാൻ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇനി എന്ത് പറഞ്ഞു വരും."
"സോറി ഫിദ ഞാൻ അറിഞ്ഞു കൊണ്ടല്ലല്ലോ .. അവൻ വന്നതിന് ഞാൻ എന്ത് ചെയ്യാനാ.. അല്ല!! എന്നിട്ട് ഫിദ മൂത്തുമ്മയുടെ വീട്ടിൽ പോയില്ലേ..? ഇപ്പോൾ വീട്ടിൽ ആണോ ഉള്ളത്.?"
"ആ ഞാൻ തിരിച്ചു വീട്ടിൽ വന്നു. ഞാൻ വരുന്നത് കണ്ടില്ലേ ? ഞാൻ മെസ്സേജ് അയച്ചിട്ട് നോക്കിയില്ലല്ലോ.. ? അതാ ഞാൻ വേഗം തിരിച്ചു വന്നത്. "
"ആണോ? ഇനി എന്താ ചെയ്യ.?"
"ഞാൻ
💬 Comments
View all comments