0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.9K

ഒരു കാര്യം പറഞ്ഞാൽ ശ്രീയേട്ടൻ എതിര് പറയുമോ?"

"ഇല്ല. ഫിദ പറഞ്ഞോ ഞാൻ കേൾക്കാം.."

"എന്നാലേ ഞാൻ ശ്രീയേട്ടന്റെ വീട്ടിന്റെ സൈഡിൽ ഞാൻ ഒരു കവർ വെച്ചിട്ടുണ്ട്. അതിൽ ഒരു പുതിയ ഫോൺ ഉണ്ട്. അത് എടുത്തു അതിൽ ശ്രീയേട്ടന്റെ ഫോട്ടോ എടുക്കണം . എന്നിട്ട് ആ ഫോണിൽ നിന്നും എന്റെ ഫോണിലേക്കു ഫോട്ടോ അയക്കണം. അതിൽ പുതിയ ഒരു സിം ഉണ്ട്. എന്നെ വിളിക്കുമ്പോൾ ആദ്യം അതിൽ നിന്നും മെസ്സേജ് അയച്ചാൽ മതി എന്നിട്ടേ വിളിക്കാവൂ. എന്നോട് ഇത്തിരി എങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ ശ്രീയേട്ടൻ ആ ഫോൺ സ്വീകരിക്കണം. ഇല്ലെങ്കിൽ ഇനി ഒരിക്കലും ശ്രീയേട്ടൻ എന്നെ കാണില്ല."

"നീ എന്തൊക്കെയാ ഫിദ പറയുന്നത്.? നിനക്ക് എന്താ പറ്റിയത്.? നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.? അതിന് മാത്രം എന്താ ഉള്ളത്.? ശരി!! ഞാൻ ആ ഫോൺ എടുത്തു അതിൽ നിന്ന് ഫോട്ടോ എടുത്ത് അയക്കാം. "

പിന്നെ എനിക്ക് വന്ന മെസ്സേജിൽ മുഴുവൻ ചിരിക്കുന്ന ഇമോജി ആയിരുന്നു. കൂടെ ഒരു ഹൃദയവും.

"പിന്നെ ഇപ്പോൾ തന്നെ അയക്കുമോ?" എന്ന് എന്ന് ചോദിച്ചു ഒരു മെസ്സേജും.

"അയക്കാം.. കിട്ടിയാൽ ഒന്ന് വിളിക്കാമോ?"

"ഇപ്പോൾ വിളിക്കാൻ കഴിയില്ല. ഇവിടെ എല്ലാവരും ഉണ്ട്. ഞാൻ രാത്രിയിൽ വിളിക്കാം. പറ്റിയാൽ നാളെ അതുവഴി വരാം. വരുന്നതിന് മുൻപ് മെസ്സേജ് അയക്കാം. എന്നാൽ വേഗം പോയി ഫോൺ എടുത്ത് ഫോട്ടോ അയക്ക്. "

ഞാൻ എഴുനേറ്റ് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി. ഇവൾ ഇത് എവിടെയാ വെച്ചത്. ഈ പെണ്ണിന്റെ ഒരു കാര്യം. മൂത്തുമ്മയ്ക്ക് കാണാൻ

💬 Comments

View all comments