0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.9K

ആണെങ്കിലും ഈ പെണ്ണ് എന്തിനാ ഫോൺ തരുന്നത്. അതിന് മാത്രം ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലല്ലോ..!! ആദ്യമായി സംസാരിച്ചത് തന്നെ ഇന്നലെയാ.. പിന്നെ ഈ പെണ്ണിന് എന്താ പറ്റിയത്.. ഇനി അവളുടെ മൂത്തുമ്മ പറഞ്ഞിട്ട് തന്നെ ആണോ... ആയിരിക്കും. അല്ലെങ്കിലും ഇത്ത പാവമാ.. വളരെ നല്ലൊരു സ്ത്രീ.. എന്നോട് എന്തോ ഒരു ഇഷ്ട്ടം ഇത്തയ്ക്ക് പണ്ടേ ഉണ്ട്.

ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോൾ അവിടെ വാഴ കൂട്ടത്തിന്റെ നടുവിലായി ഒരു കവർ കണ്ടു. ഞാൻ ആ കവർ എടുത്തു എന്റെ റൂമിലേക്ക് നടന്നു. റൂമിൽ എത്തിയ ഉടനെ ഞാൻ ആ കവർ തുറന്നു ഫോൺ എടുത്തു നോക്കി. നല്ല പുതിയ മോഡൽ ഒരു ഫോൺ.

ഞാൻ ആ ഫോൺ ഓൺ ചെയ്തു. അപ്പോൾ അതിൽ ഒരു ചിത്രം തെളിഞ്ഞു വന്നു . തട്ടമിട്ട സുന്ദരിയുടെ ഫോട്ടോ. ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫിദയുടെ ഫോട്ടോ. ആരേയും മയക്കുന്ന ആ ചിരിയിൽ മയങ്ങി ഞാൻ ഫോട്ടോ നോക്കി നിന്നു.

ആ സമയം എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. " നമ്പർ ലോക്ക് ആണ്. '2521 ' അതാണ് നമ്പർ. അതിൽ ഉള്ള എന്റെ ഫോട്ടോ നോക്കി ഇരുന്ന് പോകല്ലേ.. എനിക്ക് ഫോട്ടോ എടുത്തു അയക്കണേ."

എന്നായിരുന്നു. മെസ്സേജ്. ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.

"ഈ ഫോട്ടോ കണ്ടാൽ ആരായാലും നോക്കി പോകില്ലേ..? ശരി ഞാൻ ഇപ്പോൾ അയച്ചു തരാം. "

ഞാൻ ഫിദ ഇന്നലെ കൊണ്ട് വന്നു തന്ന മുണ്ടും ഷർട്ടും എടുത്തു ഇട്ട് നോക്കി. കറക്റ്റ് സൈസ്

💬 Comments

View all comments