0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.9K

ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. മുട്ടിയൊക്കെ ചീകി ഒതുക്കിയ ശേഷം. സെൽഫി എടുത്തു നോക്കി . കുഴപ്പമില്ല . സ്വയം പറഞ്ഞു. ഒന്ന് രണ്ടു സെൽഫി ഫോട്ടോകൾ എടുത്തു.

രണ്ടു ഷർട്ട് ഉള്ളത് കൊണ്ട് രണ്ടും ഇട്ട് സെൽഫി എടുത്ത ശേഷം രണ്ടിന്റെയും ഒരുമിച്ചു അയച്ചു കൊടുത്തു.

വേഗം മറുപടി വന്നു "👍' അതിന്റെ കൂടെ ❤ വന്നു.

"ഇഷ്ട്ടപെട്ടോ..?" എന്ന് ചോദിച്ചു

ഞാൻ മെസ്സേജ് അയച്ചു.

"ഒരുപാട്. ഒരുപാട്.. ഇഷ്ട്ടമായി.. ശ്രീയേട്ടൻ ശരിക്കും ഒരു സുന്ദരൻ ആണ്. ഏത് പെണ്ണും മോഹിക്കുന്ന സുന്ദരൻ.. ഞാൻ ഫോട്ടോ മുത്തിന് അയച്ചു കൊടുക്കട്ടെ.. മുത്തിന് ഒരുപാട് സന്തോഷം ആകും. "

"താങ്ക്സ്.. വെറുതെ പറയുന്നതാണെങ്കിലും താങ്ക്സ്. '

"എന്ത് വെറുതെ പറയുന്നതാണെന്ന് .. എന്തേ ശ്രീയേട്ടൻ സുന്ദരൻ അല്ലേ..? ഈ ലോകത്ത് വെച്ച് ഏറ്റവും സുന്ദരൻ എന്റെ ശ്രീയേട്ടൻ തന്നെയാണ്. വല്ല സുന്ദരിമാരും വന്നു ശ്രീയേട്ടനെ കൊത്തികൊണ്ട് പോകും. "

"അതിരിക്കട്ടെ ഫോൺ സ്വീകരിച്ചാൽ അതിന്റെ കൂടെ എന്തോ തരാം എന്ന് പറഞ്ഞല്ലോ? എപ്പോഴാ തരുന്നത്? "

"അയ്യടാ! അതും നോക്കി ഇരിക്കുകയായിരുന്നു അല്ലേ... കാത്തിരുന്നോ.. ഒരു ദിവസം ഞാൻ തരാം. തിരിച്ചു എനിക്കും തരണം.."

"അതിനെന്താ... ഒന്നിന് പകരം പത്തെണ്ണം തരാം പോരെ?"

അയ്യോ! ശ്രീയേട്ടാ ഉമ്മ... ഉമ്മ വിളിക്കുന്നുണ്ട്. പിന്നെ കാണാം."

പിന്നെ ഞാൻ മറുപടി ഒന്നും അയച്ചില്ല.

ഞാൻ ഫോൺ മുഴുവൻ തുറന്നു നോക്കി . അതിൽ ഗാലറിയിൽ ഒരുപാട് ഫോട്ടോ കണ്ടു തുറന്നു നോക്കി. അത് മുഴുവൻ ആ മൊഞ്ചത്തിയുടെ ഫോട്ടോ ആയിരുന്നു.

💬 Comments

View all comments