Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
വേണ്ട. "
"അപ്പോൾ ഈ കല്ല്യാണം നടക്കില്ല അല്ലേ. എന്റെ ഒരു ബിരിയാണി പോയി. ആ ഓന് ഭാഗ്യം ഇല്ല ഇങ്ങനെ മൊഞ്ചുള്ള പെണ്ണിനെ കെട്ടാൻ"
"ശ്രീയേട്ടന് ബിരിയാണി പോരെ അത് എന്റെ കല്യാണത്തിന്റെ ബിരിയാണി തന്നെ ആകണം എന്നുണ്ടോ..?. ഞാൻ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ട് കൊണ്ടത്തരാം. പോരെ? പിന്നെ ഓന്റെ ഭാഗ്യകേടു മറ്റൊരാളുടെ ഭാഗ്യം ആകില്ലേ?"
"അതാരാ ആ ഭാഗ്യവാൻ... ആരെയെങ്കിലും മനസ്സിൽ കണ്ടു വെച്ചിട്ടുണ്ടോ?"
"കണ്ടു വെച്ചിട്ടൊക്കെയുണ്ട് പക്ഷെ അത് ഇപ്പോൾ പറയില്ല. അതിന് അയാൾക്ക് എന്നെ ഇഷ്ടമാണോ എന്നറിയേണ്ടേ?"
"അയാളോട് ഫിദയുടെ ഇഷ്ട്ടം പറഞ്ഞില്ലേ?"
"ഇല്ല പറഞ്ഞിട്ടില്ല.. അങ്ങനെ പറയില്ല. അയാൾക്ക് മനസ്സിലാകുമോ എന്ന് നോക്കട്ടെ"
"ഇത്രയും മൊഞ്ചുള്ള ഒരു പെണ്ണിനെ കണ്ടാൽ ആരെങ്കിലും വേണ്ടന്ന് പറയുമോ...? "
"ആ അങ്ങനെ ഉള്ളവരും കാണുമായിരിക്കും. അത് അവിടെ നിൽക്കട്ടെ ആരെങ്കിലും വരുന്നതിന് മുൻപ് നമുക്ക് ഫോട്ടോ എടുക്കാം. "
"അതിന് ഫോട്ടോ അയച്ചു തന്നില്ലേ? പിന്നെ എന്തിനാ ഇനിയും ഫോട്ടോ എടുക്കുന്നെ?"
"അതൊക്കെ ആവശ്യം ഉണ്ട്. എനിക്ക് ശ്രീയേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണം. "
എന്ന് പറഞ്ഞു അവൾ എന്റെ അരികിൽ വന്നു ഞാൻ ഇരുന്ന കസേരയുടെ പിടിയിൽ ഇരുന്ന് എന്റെ തോളോട് ചേർന്ന് ഫോട്ടോ എടുത്തു. കണ്ടാൽ കാമുകനും കാമുകിയും ഇരിക്കുന്ന പോലെ ഉണ്ട്. പിന്നെയും ഫോട്ടോകൾ എടുത്തു.
"എന്നെ കൊലക്ക് കൊടുക്കുമോ? ഈ ഫോട്ടോ ആരെങ്കിലും എന്റെ കാര്യം പോക്കാ.."
"ആണോ? എന്നാൽ ഒരു ഫോട്ടോ കൂടെ എടുക്കാം. "
അതും പറഞ്ഞു അവൾ നേരത്തെ ഇരുന്നത് പോലെ
💬 Comments
View all comments