0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 6K

"

"ആണോ? എന്നാൽ എന്നെ കെട്ടിക്കോ . അതാകുമ്പോൾ എന്റെ മൊഞ്ചു നോക്കിയിരിക്കലോ. എന്താ കെട്ടുന്നോ? "

"കെട്ടിയാൽ കൊള്ളാം എന്നുണ്ട്. പക്ഷെ ഇനി ഈ പ്രായത്തിൽ സുന്നത് കല്യാണം നടത്താൻ വയ്യ. അതുകൊണ്ട് ഞാൻ ഫോട്ടോ നോക്കിയിരുന്നോളാം."

"അയ്യേ... അതിന് എന്നെ കെട്ടാൻ സുന്നത് കല്ല്യാണം ഒന്നും നടത്തേണ്ട.. "

"പിന്നെ . സുന്നത് ചെയ്യാതെ ഫിദയെ എനിക്ക് കെട്ടിച്ചു തരുമോ.. ഞാൻ ഇങ്ങളെ കൂട്ടർ ആകേണ്ടേ?"

"വേണ്ട. എന്നെ കെട്ടാൻ ഒരു സുന്നത്തും ചെയ്യേണ്ട..

ശരിക്കും ശ്രീയേട്ടൻ എന്താ വിവാഹത്തെ കുറച്ചു ചിന്തിക്കാത്തത്?" "

"അത് ഞാൻ എം.ബി.എ. യിൽ മെമ്പർ ആയത് കൊണ്ട്.?"

"എം. ബി എ യിലോ എന്ന് വെച്ചാൽ എന്താ?"

"ആ എം. ബി. എ. എന്ന് വെച്ചാൽ. മെമ്പർ ഓഫ് ബാച്ച്ലേഴ്‌സ് അസോസിയേഷൻ. "

"പോ അവിടുന്ന്!!!.. ഞാൻ കാര്യായിട്ട് ചോദിച്ചതാ."

"എന്നെ പോലെ ഉള്ള ആളുകൾക്ക് എവിടുന്ന് പെണ്ണ് കിട്ടാനാ...?"

"ശ്രീയേട്ടന് എന്താ കുഴപ്പം.? ശ്രീയേട്ടൻ സുന്ദരൻ അല്ലേ .. പിന്നെന്താ?"

" സുന്ദരനോ ?... ഹ ഹ ഹ അതൊക്കെ നമ്മളെ സ്നേഹിക്കുന്നവർക്ക് തോന്നുന്നത.. കേട്ടിട്ടില്ലേ..? കാക്കക്ക് തൻകുഞ്ഞ് പൊൻ കുഞ്ഞെന്ന്. പക്ഷെ മറ്റുള്ളവർക്കോ കാക്ക എന്നും കറുത്തതാ. "

"ബാക്കി ഉള്ളവരുടെ കാര്യം എന്തിനാ ശ്രീയേട്ടൻ നോക്കുന്നത്. ശ്രീയേട്ടൻ ശ്രീയേട്ടനെ സ്നേഹിക്കുന്നവർ പറയുന്നത് മാത്രം കേട്ടാൽ പോരെ? "

"അതാരാ എന്നെ സ്നേഹിക്കുന്ന അങ്ങനെ ഒരാൾ... "

"കണ്ണ് തുറന്നു നോക്കിയാൽ കാണും. അങ്ങനെ ഒരാൾ ഉണ്ടെങ്കിലോ?"

" . ഒരു കാൽ ഇല്ലാത്ത

💬 Comments

View all comments