Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ഞാൻ എന്റെ ഫിദയോടാ ചോദിച്ചത്. വേറെ ആരോടും അല്ല."
"അതും എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫിദയോട് മാത്രം.?"
"എന്നാലേ ഇപ്പോൾ തരുന്നില്ല. ഞാൻ പറഞ്ഞില്ലേ എന്റെ വിവാഹത്തിന് മുൻപ് എന്തായാലും തരും."
അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു. എന്നാൽ ഒരിക്കലും എനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് ഞാനോ. അവൾക്ക് എന്നോട് എന്തെങ്കിലും ഉണ്ടെന്ന് അവളോ പറഞ്ഞില്ല..
എങ്കിലും അവളെ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിഞ്ഞില്ല. അവൾ എപ്പോഴും എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു. പക്ഷെ അവളെ മോഹിക്കാനുള്ള അവകാശം എനിക്ക് ഇല്ലായിരുന്നു. എന്റെ ആരോഗ്യ പ്രശ്നം ആയിരുന്നു അതിന് പ്രധാന പ്രശ്നം.
ഞങ്ങൾ എപ്പോഴും സംസാരിക്കും. വിളിക്കാൻ കഴിയുമ്പോൾ എല്ലാം അവൾ വിളിക്കും. വരാൻ കഴിയുമ്പോൾ എല്ലാം വരും. രണ്ടും സാധിച്ചില്ലെങ്കിൽ മെസ്സേജ് അയക്കും. അതിനിടയിൽ അവളുടെ കല്ല്യാണ കാര്യം ശക്തമായി തന്നെ മുൻപോട്ട് പോയി. അവളുടെ എതിർപ്പ് ഉണ്ടെങ്കിലും കല്ല്യാണ കാര്യത്തിൽ ഏതാണ്ട് ധാരണ ആയെന്ന് അമ്മ പറഞ്ഞു അറിഞ്ഞു.
ഇനി എനിക്ക് ഇവളെ കൂടുതൽ കാണാനോ സംസാരിക്കാനോ കഴിയില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ അതൊന്നും ഞാൻ ഫിദയെ അറിയിച്ചില്ല.
പലപ്പോഴും കല്ല്യാണ കാര്യം ഞങ്ങൾ സംസാരിക്കും. അങ്ങനെ ഒരുദിവസം. രാത്രിയിൽ ഉറങ്ങാൻ കിടന്ന ശേഷം ഞങ്ങളുടെ പതിവ് സംസാരത്തിൽ.
അവൾ എനിക്ക് അയച്ചു തരുന്ന ഫോട്ടോയെ കുറച്ചു സംസാരിക്കുകയായിരുന്നു.
" ഇതുപോലെ ഒരു മൊഞ്ചത്തിയുടെ ഫോട്ടോകൾ അയച്ചു തന്നിട്ട് നോക്കരുതേ എന്ന് പറയുന്നത് അനീതി ആണ്. പക്ഷെ ഫോട്ടോയിൽ കാണുന്നതിനേക്കാളും നേരിട്ട് കാണാൻ ആണ് മൊഞ്ചു.
💬 Comments
View all comments