Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
"എങ്ങനെ കാണിച്ചു തരാൻ ??എന്ത് കാണിച്ചു തരാൻ.. അത്ര ധൈര്യം ഉണ്ടെങ്കിൽ ഇപ്പോൾ ഇവിടെ വാ ഈ രാത്രിയിൽ.. എന്റെ വീട്ടിൽ. എന്റെ മുറിയിൽ..ധൈര്യം ഉണ്ടോ അതിന്.."
"അത്രയേ ഉള്ളു.. എന്റെ ശ്രീയേട്ടന് വേണ്ടി ഞാൻ എന്തും ചെയ്യും.. ഏത് രാത്രിയിലും ഞാൻ വരും. എവിടെ വേണമെങ്കിലും വരും. ശ്രീയേട്ടൻ നോക്കിക്കോ.. "
"മോളെ ഫിദേ ... വേണ്ട... ഞാൻ വെറുതെ പറഞ്ഞതാ... എന്റെ മോള് കിടന്ന് ഉറങ്ങിക്കോ... എനിക്ക് വിശ്വാസം ആണ് എന്റെ ഫിദയെ."
"അത് പോരല്ലോ.. ഇന്ന് ഇപ്പോൾ ഈ രാത്രിയിൽ ഞാൻ അവിടെ വരും. ശ്രീയേട്ടന്റെ കൂടെ കിടന്ന് ഉറങ്ങും.. ശ്രീയേട്ടനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങും.. പക്ഷെ ആ സമയം എന്നെ ഒന്നും ചെയ്യരുത്.. എന്നായാലും ഞാൻ എന്റെ ശ്രീയേട്ടന് ഉള്ളതാണ്.. "
"അത് വേണ്ട ഫിദ... ഈ രാത്രിയിൽ നീ ഇങ്ങോട്ട് വരേണ്ട... ആരെങ്കിലും കണ്ടാലോ..? നിനക്ക് എന്തെങ്കിലും പറ്റിയാലോ?? വേണ്ട മോളെ ഞാൻ പറയുന്നത് കേൾക്ക്."
."
എന്നാൽ ഞാൻ പറയുന്നത് അവൾ കേട്ടില്ല.. അപ്പോഴേക്കും അവൾ ഫോൺ വെച്ചിരുന്നു.. പിന്നെ എനിക്ക് കിടക്കാൻ കഴിഞ്ഞില്ല. ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു. ഒരു ചെറിയ വീടാണ് എന്റേത് അതിൽ തന്നെ എന്റെ മുറി പുറത്തേക്ക് തുറക്കുന്ന വാതിൽ ഉള്ളതാണ്. ഒരു ഓഫീസ് മുറി എന്ന പോലെ. ഞാൻ പുറത്തേക്ക് ഇറങ്ങി അവൾ നടന്നു വരാറുള്ള വഴിയിൽ നോക്കി നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും നേരിയ ഒരു വെളിച്ചം കണ്ടു.
അതേ അത് ഫിദ തന്നെ. അവൾ മൊബൈൽ ഫോണിന്റെ
💬 Comments
View all comments