Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ടോർച് വെട്ടത്തിൽ നടന്നു വരികയാണ്. എനിക്ക് അതിൽ സന്തോഷം തോന്നി.. അവൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണ്. സാധാരണ ആണുങ്ങൾ ആണ് രാത്രിയിൽ കാമുകിയെ കാണാൻ ഇങ്ങനെ പോകാറ്. ഇവിടെ എന്റെ ഫിദ എന്നെ കാണാൻ ഈ രാത്രിയിൽ ഇറങ്ങി വന്നിരിക്കുന്നു അതും എന്റെ വീട്ടിലേക്ക്. .
അവൾ അടുത്ത് എത്തുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. എന്റെ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ട് അതിന്റെ നേരിയ വെളിച്ചം പുറത്ത് കിട്ടുന്നുണ്ട്. എന്നെ കണ്ടപ്പോൾ അവൾ ആദ്യം പേടിച്ചു. അത് മാറ്റാരോ ആണെന്ന് കരുതി ആയിരിക്കും. എന്നെ മനസ്സിലായപ്പോൾ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു. വന്ന ഉടനെ അവൾ എന്നെ കെട്ടിപിടിച്ചു.
ഞാൻ അവളേയും കൂട്ടി അകത്തേക്ക് വന്നു. ഇപ്പോൾ അവളുടെ മുഖത്തു ഒരു നാണം മിന്നി മറയുന്നത് ഞാൻ കണ്ടു.
"ഞാൻ വരുമെന്ന് ശ്രീയേട്ടൻ വിശ്വസിച്ചില്ലേ..? അതല്ലേ എന്നെ കാത്ത് പുറത്ത് നിന്നത്. അതാണ് പ്രണയത്തിന്റെ ശക്തി. "
"എന്നാലും ഫിദ നീ ഇത് എങ്ങനെ ഈ രാത്രിയിൽ . നിനക്ക് പേടി തോന്നിയില്ലേ?.."
"ഇല്ല ശ്രീയേട്ടാ... എന്നിൽ ശ്രീയേട്ടനോടുള്ള പ്രണയത്തിന്റെ തീ ഉണ്ടായിരുന്നു. അതിന്റെ ചൂടും വെളിച്ചവും ഉണ്ടായിരുന്നു അതിന്റെ ശക്തിയിൽ ഞാൻ വരും എന്റെ ശ്രീയേട്ടന്റെ അടുത്തേക്ക്. ഇപ്പോൾ ശ്രീയേട്ടന് വിശ്വാസം ആയില്ലേ..? എന്നാൽ ഇനി ഞാൻ പോയിക്കോട്ടെ...? "
എന്റെ മുഖം ചെറുതായി മങ്ങി.. ഫിദയോട് കുറച്ചു സമയം സംസാരിച്ചെങ്കിലും ഇരിക്കാം എന്ന് കരുതിയതാ... ഇപ്പോൾ അവൾ പോകട്ടെ എന്ന് ചോദിക്കുന്നു. ഞാൻ തലയാട്ടികൊണ്ട് സമ്മതിച്ചു.
"അയ്യടാ.. ഈ രാത്രിയിൽ
💬 Comments
View all comments