Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
എന്നെ ചതിച്ചാൽ ഞാൻ ചാവും.. അതിന് മുൻപ് ഞാൻ ശ്രീയേട്ടനെ കൊല്ലും. പറ ശ്രീയേട്ടൻ എന്നെ ചതിക്കുമോ?"
"ഇല്ല പെണ്ണെ.. ഒരിക്കലും ചതിക്കില്ല. ഒരിക്കലും ഉപേക്ഷിക്കില്ല. എനിക്ക് വേണം ഈ പെണ്ണിനെ ഈ മൊഞ്ചത്തിയെ. ആർക്കും കൊടുക്കില്ല ഞാൻ."
"സത്യം. "
"സത്യം "
ഫിദ വീണ്ടും എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. ഞാൻ തിരിച്ചും. അതൊരു തുടക്കം മാത്രം ആയിരുന്നു. ഞാൻ ഫിദയെ കെട്ടിപിടിച്ചു തിരിഞ്ഞു കിടന്നു എന്റെ കാൽ ഫിദയുടെ തുടയുടെ മുകളിൽ വെച്ച് ഞാൻ ഫിദയുടെ മുകളിലായി കിടന്നു പിന്നെ ആ ചുണ്ടുകൾ ഞാൻ നുണയാൻ തുടങ്ങി. ആ പവിഴ ചുണ്ടുകൾ തേൻ പൊഴിച്ചു. ഞാൻ അത് നുണഞ്ഞു കൊണ്ടിരുന്നു .
പെട്ടന്ന് ഞാൻ മാറി കിടന്നു.
"എന്ത് പറ്റി. എന്താ മാറി കിടന്നത്..?" ഫിദ ചോദിച്ചു.
"പെണ്ണെ എനിക്ക് നിന്നെ വേണം എല്ലാ അർത്ഥത്തിലും. പക്ഷെ അത് ഇങ്ങനെ അല്ല. ഈ പെണ്ണിനെ സ്വന്തമാക്കിയിട്ട് "
"ഞാൻ ഇപ്പോഴേ ശ്രീയേട്ടന്റെ സ്വന്തമല്ലേ? അല്ലെന്ന് തോന്നുന്നുണ്ടോ?"
"അതേ നീ എന്റെ സ്വാതമാണ്.? പക്ഷെ അത് ഇപ്പോൾ നമുക്ക് മാത്രമല്ലേ അറിയൂ.."
"ഇപ്പോൾ നമുക്ക് അത് പോരെ ശ്രീയേട്ടാ.?. ഞാൻ ഒരു ജോലിക്ക് നോക്കുന്നുണ്ട് . അത് കിട്ടിയാൽ ഉടനെ ഞാൻ ഇറങ്ങി വരും . ശ്രീയേട്ടന്റെ പെണ്ണായി. "
ഞാൻ ഫിദയെ കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. എന്റെ കണ്ണ് നിറഞ്ഞിരുന്നു.. ഫിദ അത് കണ്ടു പറഞ്ഞു.
"ഇത്രയേ ഉള്ളൂ എന്റെ ശ്രീയേട്ടൻ.. എന്തൊരു പാവമാ.. എന്തിനാ ഈ കണ്ണ് നിറച്ചത്..?
💬 Comments
View all comments