0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 4.7K

മോഡേൺ ഡ്രെസ്സ് ഇടാൻ ഇഷ്ട്ടം ആണെങ്കിലും വീട്ടിൽ സമ്മതിക്കില്ലായിരുന്നു. എങ്കിലും ഇത്ത അവൾക്ക് ഇഷ്ട്ടം ഉള്ളതൊക്കെ വാങ്ങി കൊടുക്കും. അങ്ങനെ ഡ്രസ്സ്‌ എടുത്തു കഴിഞ്ഞപ്പോൾ ഫിദ ആണുങ്ങളുടെ ഡ്രെസ്സ് ഉള്ള ഭാഗത്തു നോക്കി നിൽക്കുന്നത് കണ്ടു ഇത്ത ചോദിച്ചു.

" ആർക്കാണ്...? ശ്രീയേട്ടനാണോ.? "

"അല്ല.. ശ്രീമോന്.. ഏന്തേ.. എനിക്ക് അങ്ങോട്ട് നോക്കിക്കൂടെ? ഞാൻ ചുമ്മാ നോക്കിയതാ.."

"ആണോ? എന്നാൽ ഞാൻ എന്റെ ശ്രീമോന് ഒരു ഷർട്ട്‌ എടുക്കട്ടെ. കുറേ ആയി എന്റെ ശ്രീമോന് എന്തെങ്കിലും കൊടുത്തിട്ട്... നീ വേണേൽ നിന്റെ ശ്രീയേട്ടനും എടുത്തോ.."

"എനിക്ക് അങ്ങനെ ആർക്കും എടുക്കേണ്ട കാര്യം ഇല്ല. ഷർട്ട്‌ എടുക്കാൻ മുത്തൂന് ശ്രീയേട്ടന്റെ സൈസ് അറിയാമോ ?"

സ്നേഹം കൂടുമ്പോൾ ഇടക്ക് ഫിദ ഇത്തയെ വിളിക്കുന്നതാണ് മുത്തെന്ന്.. മൂത്തുമ്മ മുത്തായി.

"ഇല്ല.. ഞാൻ പറഞ്ഞില്ലേ കുറേ ആയി എന്തെങ്കിലും എടുത്തു കൊടുത്തിട്ടെന്ന്.. അതുകൊണ്ട് സൈസ് ഒന്നും ഓർമ്മയില്ല. നിനക്കറിയാമോ?"

"എനിക്ക് എങ്ങനെ അറിയാൻ ആണ്... ഞാൻ ആണോ മുത്തിന്റെ ശ്രീമോന് ഷർട്ട്‌ എടുക്കുന്നത്..?"

"എന്നാൽ തൂണി എടുത്തു കൊടുക്കാം. എന്താ?"

"എന്റെ മുത്തേ തൂണി എടുത്താൽ... പിന്നെ ശ്രീയേട്ടൻ അത് തൈക്കാൻ കൊടുക്കേണ്ടേ..? ഷർട്ട്‌ എടുക്കുന്നതല്ലേ നല്ലത്.? "

"അതിന് അവന്റെ സൈസ് അറിയേണ്ടേ..?"

"സൈസ് അറിയാൻ ഒരു വഴിയുണ്ട് ?"

"എന്ത് വഴി...? "

"ശ്രീയേട്ടനോട് തന്നെ ചോദിക്കാം.. എന്താ?"

"അത് വേണ്ട. അങ്ങനെ ചോദിച്ചാൽ അവൻ സൈസ് പറയില്ല. അവന് ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങുന്നത് ഇഷ്ട്ടം അല്ല. വലിയ അഭിമാനിയാ.. "

.

"ഇത് അഭിമാനം

💬 Comments

View all comments