0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.3K

അല്ല ദുരഭിമാനം ആണ്. ഇഷ്ട്ടമുള്ളവർ ആ ഇഷ്ട്ടത്തോടെ എന്തെങ്കിലും കൊടുക്കുമ്പോൾ വേണ്ട എന്ന് പറയുന്നത്. അത് ദുരഭിമാനം തന്നെ ആണ്. മുത്തിന് ശ്രീയേട്ടന്റെ വയസ്സ് അറിയാമോ ?"

"വയസ്സ് അറിഞ്ഞിട്ട് എന്തിനാ?"

"മുത്തിനെ ശ്രീയേട്ടനെ കൊണ്ട് കെട്ടിക്കാൻ. അല്ല പിന്നെ.!!"

"ശ്രീമോനെ കെട്ടാൻ ഉള്ള പ്രായം ഒന്നും എനിക്ക് ആയില്ലെടി. നിനക്കാണെങ്കിൽ കണക്കാ.. നിനക്ക് വേണ്ടി നമുക്ക് ശ്രീമോനെ ആലോചിക്കാം .. "

"അത് കലക്കി. ആലോചനയും കൊണ്ട് അങ്ങോട്ട് ചെന്നാൽ മതി.. എന്റെ ഉപ്പ അപ്പോൾ തന്നെ എന്നെ പിടിച്ചു ശ്രീയേട്ടനെ കൊണ്ട് കെട്ടിക്കും."

"അപ്പോൾ എന്റെ മോൾക്ക് ഇഷ്ട്ടം ആണ് എന്റെ ശ്രീമോനെ.. അല്ലേ.? നിനക്ക് ഇഷ്ട്ടം ആണെങ്കിൽ നീ ശ്രീമോനെ കേറി പ്രേമിച്ചോ . മുത്ത് ഉണ്ട് കൂടെ."

"ശരിക്കും.. ഞാൻ പ്രേമിക്കെട്ടെ..?" ഫിദയുടെ മുഖം തെളിഞ്ഞു പിന്നെ വീണ്ടും പറഞ്ഞു. "പക്ഷെ ശ്രീയേട്ടൻ എന്നെ പ്രേമിക്കും എന്ന് തോന്നുന്നില്ല."

"അതെന്താ... എന്റെ മോള് സുന്ദരി അല്ലേ.. പിന്നെ എന്താ അവന് മോളെ പ്രേമിച്ചാൽ...? പക്ഷെ പ്രേമിക്കുന്നത് ഒക്കെ കൊള്ളാം.. പ്രേമിച്ചിട്ട് അവനെ പറ്റിച്ചാൽ ഉണ്ടല്ലോ.. നിന്റെ കാല് ഞാൻ തല്ലി ഒടിക്കും. "

"എന്റെ മുത്തേ... ഞാൻ മുത്തിന്റെ ശ്രീമോനെ പ്രേമിക്കാൻ ഒന്നും പോകുന്നില്ല. അല്ലെങ്കിലും ഇത്രനാളും ഞാൻ അതുവഴി പോവുകയും വരികയും ചെയ്തിട്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. "

"പിന്നെ നിനക്ക് എങ്ങനെയാ ശ്രീമോന്റെ നമ്പർ കിട്ടിയത്..?"

"അത്.. അത്.. അത് ഇന്ന് ഞാൻ അങ്ങോട്ട് കേറി ചോദിച്ചു വാങ്ങിയതാ.. ഇങ്ങനെ ഒരു സൗന്ദര്യ വിരോധി".

💬 Comments

View all comments