Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
ഇത്ത ചിരിച്ചു.
എന്നിട്ട് വീണ്ടും ചോദിച്ചു.
"എന്റെ മോൾക്ക് ശരിക്കും ഇഷ്ട്ടമാണോ എന്റെ ശ്രീമോനെ? അതോ വെറുതെ സമയം കളയാൻ ആണോ?"
"എന്റെ മൂത്തുമ്മയ്ക്ക് അങ്ങനെ ആണോ തോന്നുന്നത്.. ഞാൻ അങ്ങനെ ഒരാളാണോ. എന്നെ പറ്റി അങ്ങനെ ആണോ മൂത്തുമ്മ വിചാരിച്ചത്. ? എന്നാൽ എനിക്ക് ഒന്നും വേണ്ട ഞാൻ പോകുകയാ.."
"അങ്ങനെ പിണങ്ങി പോകാതെടി . മുത്തിന്റെ മുത്തല്ലേ നീ.. വെറുതെ എന്റെ ശ്രീമോൻ വേദനിക്കരുത് എന്നുള്ളത് കൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത്. "
". എനിക്ക് ശരിക്കും ഇഷ്ട്ടം ആണ് ശ്രീയേട്ടനെ..? അല്ലെങ്കിലും മുത്തിന് എന്റെ വേദന അറിയണ്ടല്ലോ? മുത്തിന് മുത്തിന്റെ ശ്രീമോൻ മതിയല്ലോ.."
"എനിക്ക് ശ്രീമോനും വേണം. ഈ ശ്രീമോളും വേണം. നീ പിണങ്ങാതെ നമുക്ക് വഴിയുണ്ടാക്കാം... ആദ്യം നമുക്ക് ശ്രീമോന് ഒരു ഷർട്ട് എടുക്കാം . എന്നിട്ട് മോളുടെ പ്രേമ സമ്മാനം ആയി കൊടുക്ക്. നമുക്ക് അവനെ വളച്ചു കുപ്പിയിൽ ആക്കാം. അവനെ അല്ല അവന്റെ അച്ഛനെ വേണമെങ്കിലും നമുക്ക് കുപ്പിയിൽ ആകാം. പോരെ?"
" ശ്രീയേട്ടന്റെ അച്ഛനെ മുത്ത് വേണെങ്കിൽ കുപ്പിയിൽ ആക്കിക്കോ. എന്റെ ശ്രീയേട്ടനെ ആക്കണ്ട.. കുപ്പിയിൽ ആക്കാൻ എന്റെ ശ്രീയേട്ടൻ ഭൂതം ഒന്നും അല്ല."
അതിനു ഇത്ത എന്തോ പിറു പിറുത്തു..
അത് ഏതാണ്ട് ഇങ്ങനെ ആണ്.
"അവന്റെ അച്ഛനെയൊക്കെ പണ്ടേ കുപ്പിയിൽ ആക്കിയതാണ് "
എന്നാൽ അത് ഫിദ കേട്ടില്ല.
"എന്ത്... എന്താ പറഞ്ഞത്..? " ഫിദ ചോദിച്ചു.
"ഒന്നും പറഞ്ഞില്ല.. കുപ്പിയിൽ ആകേണ്ട എന്ന് പറഞ്ഞതാ . പകരം എന്റെ മോളുടെ ഒക്കത്ത് ആക്കാം..
💬 Comments
View all comments