0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 5.6K

പോരെ..?" ( ഒക്കത്ത് എന്ന് പറഞ്ഞാൽ ചെറിയ കുട്ടികളെ അരയിൽ ഇരുത്തി വയറോട് ചേർത്ത് പിടിച്ചു എടുക്കുന്നതിനു പറയുന്നതാണ്)

"ഒക്കത്ത് ഞാൻ ശ്രീയേട്ടന്റെ കുഞ്ഞിനെ എടുത്തോളാം.. അല്ലാതെ ശ്രീയേട്ടനെ ഒക്കത്ത് എടുക്കേണ്ട. വേണമെങ്കിൽ ഞാൻ ശ്രീയേട്ടന്റെ ഒക്കത്ത് കേറി ഇരുന്നോളാം. "

"എന്നിട്ട് വേണം എന്റെ ശ്രീമോന്റെ നടു ഒടിയാൻ.

പെണ്ണിന്റെ ഒരു ആഗ്രഹം.. അത്രയൊക്കെ ആയി അല്ലേ? "

"പിന്നെ ശ്രീയേട്ടൻ എന്നെ കെട്ടിയാൽ എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ..? അപ്പോൾ ഞാൻ എന്റെ ശ്രീയേട്ടൻ എനിക്ക് തരുന്ന കുഞ്ഞുങ്ങളെ ഒക്കത്ത് വെച്ചു നടകേണ്ടേ?"

"ഹലോ എന്താ മേഡം വേണ്ടത്..? എന്തോ ഒരു കൺഫ്യൂഷൻ പോലെ എന്റെ സഹായം വല്ലതും വേണോ? "

ആ സമയം അവിടെ വന്ന സെയിൽസ് മെൻ ചോദിച്ചു.

"ഞങ്ങൾക്ക് ഒരു ഷർട്ട്‌ വേണം.. അതിനെ പറ്റി സംസാരിച്ചതാ.." ഇത്ത പറഞ്ഞു.

"അതിനെന്താ മേഡം.. നല്ല പുതിയ സെലക്ഷൻ വന്നിട്ടുണ്ട്.. മേഡം നോക്കിയാട്ടെ" അതും പറഞ്ഞു അയാൾ മെൻസിന്റെ ഡ്രസ്സ് ഉള്ള ഭാഗത്തേക്ക്‌ നടന്നു.

"ആർക്കാ ഷർട്ട്‌ വേണ്ടത്..?"

"ആർക്കാണെന്ന് പറഞ്ഞാലേ ഇവിടുന്ന് ഷർട്ട് കിട്ടുള്ളൂ ? എങ്കിൽ ഇവിടുന്ന് ഷർട്ട് വേണ്ട.." ഫിദയാണ് പറഞ്ഞത്.

"അയ്യോ മേഡം ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചത് പറഞ്ഞതല്ല. ആർക്കാണെന്ന് അറിഞ്ഞാൽ അതിനു അനുസരിച്ചുള്ളത് എടുത്തു തരാം എന്നുള്ളത് കൊണ്ട് പറഞ്ഞതാ.."

"എന്റെ മോനാണ്.. അവന് ഇരുപത്തിയഞ്ചു വയസായി . അവന് വേണ്ടിയാണ് ?" ഇത്ത പറഞ്ഞു.

"ആള് കാണാൻ എങ്ങനെയാ.. ?"

"കാണാൻ ഇപ്പോൾ എങ്ങനെയാ എന്ന് ചോദിച്ചാൽ.. ആവശ്യത്തിന് വെളുത്തിട്ടാ... പൊടി മീശയും

💬 Comments

View all comments