Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]
കുറച്ചു കൂടുതൽ""
"എന്നാ എന്റെ മോള് ബാക്കി പറ മുത്ത് കേൾക്കെട്ടെ. "
പിന്നെ നടന്നത് മുഴുവനും ഫിദ ഇത്തയോട് പറഞ്ഞു. എന്നാലും ചിലത് മറച്ചു വെച്ചു. അവൾക്ക് പറയാൻ നാണം തോന്നിയത് .
" ഇത്രയൊക്കെ നടന്നോ ? എന്നാൽ ആദ്യ രാത്രി കൂടെ ആഘോഷിച്ചുകൂടായിരുന്നോ..? എന്തിനാ അത് മാത്രം വേണ്ടെന്ന് വെച്ചത്. എന്നാലും എന്റെ മോളെ നിനക്ക് ഇത്രയും ധൈര്യം ഉണ്ടായിരുന്നോ?
"അതിനെന്തിനാ ഇത്ര ധൈര്യം. ഞാൻ ശ്രീയേട്ടന്റെ ആണ്. ശ്രീയേട്ടനെ അല്ലാതെ ഞാൻ ആരേയും വിവാഹം കഴിക്കില്ല. അതുകൊണ്ട് ശ്രീയേട്ടന്റെ മുന്നിൽ എന്ത് ചെയ്യാനും.എങ്ങനെ നിൽക്കാനും എനിക്ക് മടിയില്ല. ശ്രീയേട്ടനും എന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. പിന്നെ ഞാൻ എന്തിന് പേടിക്കണം. കൂടാതെ എന്റെ മുത്ത് ഞങ്ങളുടെ കൂടെയില്ലേ ?"
ഇത്ത സന്തോഷം കൊണ്ട് ഫിദയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു..
"അങ്ങനെ എന്റെ മോളുടെ കല്ല്യാണം നടക്കാൻ പോകുന്നു." ഇത്ത സന്തോഷത്തോടെ പറഞ്ഞു.
ഞാൻ എന്താ എന്റെ മോൾക്ക് തരേണ്ടത്? നമുക്ക് ഇന്ന് തന്നെ കുറച്ചു സാധനങ്ങൾ വാങ്ങണം. മണിയറ ഓരുക്കണം. താലി വാങ്ങണം. "
"എന്റെ മുത്തെ... ഇപ്പോൾ വെറും രജിസ്റ്റർ മാരേജ് മാത്രമേ ചെയ്യുന്നുള്ളൂ. താലി ഒന്നും കെട്ടുന്നില്ല. ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ ആയിട്ടില്ല. അതിന് എനിക്ക് ഒരു ജോലി വേണം. എനിക്ക് എന്റെ ശ്രീയേട്ടനെ പൊന്നു പോലെ നോക്കണം. ഒരു കുറവും വരാതെ.'
"അതിന് വേണ്ടി മുത്തിന്റെ പൊന്നുമോൾ ജോലിയൊന്നും നോക്കേണ്ട.. ഈ മുത്തിന് ഉള്ളത് മുഴുവനും നിങ്ങള് രണ്ടാൾക്കും ഉള്ളതാ. അതുകൊണ്ട് നിങ്ങൾക്ക് സുഖമായി കഴിയാം. നമ്മൾ
💬 Comments
View all comments