Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]
ഡ്രെസ്സ് എടുക്കാൻ പോകുന്ന കടയടക്കം ഉള്ള ആ ബിൽഡിങ് മുഴുവനും എന്റെ പേരിൽ ആണ്. മൂന്നു നിലകളിലായി ആകെ പതിനഞ്ചു മുറികൾ അതിന്റെ വാടക മാത്രം മതി നിങ്ങൾക്കും നിങ്ങൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും സുഖമായി കഴിയാൻ. പിന്നെ ഞാൻ ഇപ്പോഴേ നിനക്ക് തന്ന പറമ്പിലെ ആദയവും. അത് പോരെ. പോരെങ്കിലും അതിൽ ഒരു മുറിയിൽ നിങ്ങള് എന്തെങ്കിലും തുടങ്ങിക്കോ."
"മുത്തെ... ഉപ്പ.. എന്തെങ്കിലും ചെയ്താൽ. അതാണ് എന്റെ പേടി. " ഫിദ ഇത്തയെ കെട്ടിപിടിച്ചു കരഞ്ഞു.
"
"നീയും അവനും എനിക്ക് ഒരുപോലെ അല്ലേ. നിക്കാഹ് കഴിഞ്ഞു നിങ്ങൾ ഇവിടെ എന്റെ കൂടെ നിന്നാൽ മതി. നിന്റെ ഉപ്പ ഒന്നും ചെയ്യില്ല. ഉപ്പയെന്നല്ല ആരും ആരും നിങ്ങളെ ഒന്നും ചെയ്യില്ല. അത് മുത്തിന്റെ ഉറപ്പാ. പിന്നെ എന്തായാലും രെജിസ്റ്റർ കല്യാണം ചെയ്തു ഒരുമിച്ചു ജീവിക്കാൻ പോകുന്നതല്ലേ? അപ്പോൾ അന്ന് തന്നെ ഒരു താലിയും കെട്ടണം. അതിൽ ഒരു തെറ്റും ഇല്ല. എല്ലാവരും സമ്മതിച്ചൊരു കല്ല്യാണം ഒന്നും നടക്കാൻ പോകുന്നില്ല. അപ്പോൾ താലികെട്ട് കൂടെ നടക്കട്ടെ.
"
"മുത്തേ.. അത് ഇപ്പോൾ വേണോ..? "
"എന്നായാലും വേണ്ടേ ? താലി കെട്ടിയെന്നു കരുതി ഉടനെ ഒന്നിച്ചു ജീവിക്കണം എന്നില്ല. അങ്ങനെ ആയാലും കുഴപ്പമില്ല. പക്ഷെ അതും നടക്കണം"
"എന്നാൽ ഞാൻ ശ്രീയേട്ടനോട് ചോദിക്കെട്ടെ. എന്നിട്ട് തീരുമാനിക്കാം"
ഫിദ എന്നെ ഫോൺ വിളിച്ചു. വിളിച്ച ഉടനെ അവൾ പറഞ്ഞു.
"ശ്രീയേട്ടാ ഞാൻ മൂത്തുമ്മയ്ക്ക് ഫോൺ കൊടുക്കാം"
അവൾ ഇത്തയ്ക്ക് ഫോൺ കൊടുത്തു. ലൗഡ് സ്പീക്കർ ഇട്ടാണ് അവൾ കൊടുത്തത്.
"ഹോലോ
💬 Comments
View all comments