0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 3.1K

ആണെങ്കിൽ അങ്ങനെ. എന്റെ മോളുടെ കഴുത്തിൽ മോൻ ഒരു താലി കെട്ടണം. അത് മുത്തിന്റെ ആഗ്രഹം ആണ്. അതിന് വേണ്ടതെല്ലാം മുത്ത് വാങ്ങിക്കോളാം"

"അത് വേണോ മൂത്തുമ്മ? അത് പിന്നെ ആയാൽ പോരെ .? അമ്മയും അച്ഛനും അറിഞ്ഞു. അവരുടെ സമ്മതത്തോടെ?"

"അവർ സമ്മതിച്ചില്ലെങ്കിൽ മോൻ എന്റെ മോളെ വേണ്ടെന്ന് വെക്കുമോ? "

"ഒരിക്കലും ഇല്ല. മുതെന്താ പറയുന്നത് എന്റെ പെണ്ണാ അവൾ. അവളെ ഞാൻ ഒരിക്കലും വേണ്ടെന്ന് പറയില്ല. ഞങ്ങൾ ഒന്നിച്ചു ജീവിക്കും

"പിന്നെ എന്താ ഇപ്പോൾ ഒരു താലി എന്റെ മോളുടെ കഴുത്തിൽ കെട്ടിയാൽ? അത് അവൾക്കും ഒരു ധൈര്യം അല്ലേ. പിന്നെ അച്ഛനും അമ്മയും സമ്മതിച്ചാലും ഇല്ലെങ്കിലും. മക്കൾ എന്റെ കൂടെ കഴിയണം. അതാണ് ഈ മുത്തിന്റെ ആഗ്രഹം. പിന്നെ അവർ സമ്മതിച്ചില്ലെങ്കിൽ ഒരു കുഞ്ഞൊക്കെ ആകുമ്പോൾ അവരുടെ മനസ്സ് മാറിക്കോളും."

"എന്നാൽ എല്ലാം മുത്ത് പറയുന്നത് പോലെ ചെയ്യാം. "

"എന്നാ ശരി ഞാൻ അവൾക്ക് ഫോൺ കൊടുക്കാം. നിങ്ങള് സംസാരിക്ക്."

ഇത്ത ഫോൺ ഫിദയ്ക്ക് കൊടുത്തു.

"ഹലോ ശ്രീയേട്ടാ."

"എന്റെ പെണ്ണെ നീ എല്ലാം മൂത്തുമ്മയോട് പറഞ്ഞോ. മനുഷ്യന്റെ മാനം പോകുമോ?"

"ഇല്ല. എല്ലാം പറഞ്ഞില്ല. കുറച്ചേ പറഞ്ഞുള്ളൂ.."

"അയ്യേ..!! നിനക്ക് നാണം തോന്നുന്നില്ലേ ഫീ. ഇതൊക്കെ അങ്ങനെ പറയാമോ?"

"വളരെ കുറച്ചു മാത്രമേ പറഞ്ഞുള്ളൂ. പിന്നെ നമ്മുടെ പ്രേമത്തിന് എനിക്ക് ഉള്ള ഏക പിന്തുണ. മുത്തിന്റെ ആണ്. മുത്ത് ഇപ്പോൾ പറയുന്നത് കേട്ടില്ലേ ശരിക്കും ഉമ്മ വെച്ചോളാൻ. പിന്നെ പിന്നെ തൊട്ടും പിടിച്ചും കളിച്ചോളാൻ.. ശ്രീയേട്ടൻ ഇങ്ങോട്ട് വരുന്നോ.

💬 Comments

View all comments