0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 2 [ഏകൻ]

Author : VaSco Read All Parts 3.1K

നടക്കുമ്പോൾ കാലിന് വിറയൽ വരും . പിന്നെ കുറച്ചു സമയത്തേക്ക് നല്ല വേദനയും.

അതേ സമയം ഫിദ അടുക്കളയിൽ പോയി ഇത്തയെ ഇനി ഇത്ത അല്ലല്ലോ. അപ്പോൾ മൂത്തുമ്മയെ കെട്ടിപിടിച്ചു.

"എന്താടി പെണ്ണിന് വീണ്ടും ഇളക്കം. മോൻ ഫോണിൽ കൂടെ ഉമ്മ തന്നോ?"

"എന്തിനാ ഫോണിൽ കൂടെ നേരിട്ട് തരാൻ എന്റെ ശ്രീയേട്ടൻ വരുന്നുണ്ട്.. "

"ആണോ? ശരിക്കും എന്റെ ശ്രീമോൻ വരുന്നുണ്ടോ? എന്റെ ശ്രീമോന് ഞാൻ ഇപ്പോൾ എന്താ കൊടുക്കുക..? വേഗം ബിരിയാണി ഉണ്ടാക്കിയാലോ? ബീഫ് ഉണ്ട് അത് ഫ്രൈ ആക്കാം. ചായ വേണോ അതോ ജ്യൂസ് മതിയോ.. പഴം പൊരി ആക്കാം. . പെട്ടന്ന് ഇങ്ങനെ എന്റെ മോൻ വരുമ്പോൾ. എന്റെ പടച്ചോനെ ഞാൻ എന്താ എന്റെ മോന് കൊടുക്കുക?" മുത്ത് എന്ത് ചെയ്യണം എന്നറിയാതെ ഓരോന്ന് പറഞ്ഞു. അത്ര സന്തോഷം ആയിരുന്നു മുത്തിന്.

"മുത്തേ... ഏത് മുറിയ ... ഞങ്ങളുടെ അറ.? ഏത് മുറിയ ഒരുക്കേണ്ടത്? "

"എന്റെ മോന് എന്താ തിന്നാൻ കൊടുക്കുക എന്നാലോചിച്ചു നിൽക്കുമ്പോഴാ അവളുടെ ഒരു അറ. എന്റെ മോന് വിശക്കുന്നുണ്ടാവും. എടി എന്റെ മോന് നടന്നു വന്നാൽ കാൽ വേദനിക്കില്ലേ? നീ ഒരു കാര്യം ചെയ്‌ നിനക്ക് ഇഷ്ട്ടപെട്ട നല്ലൊരു മുറി ഒരുക്കി വെക്ക്. എന്റെ മോന് കാല് വേദന ഉണ്ടെങ്കിൽ നല്ലൊരു ബാം ഉണ്ട് മുത്തിന്റെ മുറിയിൽ അതെടുത്ത് നന്നായി കാലിന് പുരട്ടി കൊടുക്ക്. കേട്ടോ? ഞാൻ വേഗം കഴിക്കാൻ ഉള്ളത് ഉണ്ടാക്കട്ടെ."

ഫിദ വേഗം അവൾക്ക്‌ അവിടെ ഇഷ്ട്ടമുള്ള മുറിയിലേക്ക് പോയി . അത്

💬 Comments

View all comments