Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]
അഴിച്ചു. ബനിയൻ ഇട്ട് തന്നു.
"ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ലേ ഉള്ളൂ പിന്നെ എന്തിനാ ഈ ഡ്രസ്സൊക്കെ ഇടുന്നത്. " ഞാൻ ചോദിച്ചു.
"എന്നാൽ നമുക്ക് തുണിയൊന്നും ഉടുക്കാതെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങാം. എന്താ? " അവൾ ചോദിച്ചു
"ആ അതാ നല്ലത്. "
"അയ്യടാ! അതാ നല്ലത് പോലും. ഇനി അങ്ങനെ കിടന്നാൽ നേരത്തെ പറഞ്ഞത് മുഴുവനും നടക്കും. നമ്മുടെ കുഞ്ഞ് എന്റെ വയറ്റിലാകും. അല്ലാതെ ഞാൻ എഴുനേൽക്കില്ല. എന്റെ പൊന്നിന് എന്നെ മുഴുവനും തരാൻ എനിക്കും കൊതിയുണ്ട്"
"അതിനെന്താ.. അത് നമുക്ക് ഇപ്പോഴും ആകാലോ? ഇനി ഒരു താലിയുടെയോ അല്ലെങ്കിൽ ഒരു ഒപ്പിന്റെയോ ആവശ്യം ഉണ്ടോ?"
"അതൊന്നും ഇല്ല ശ്രീയേട്ടാ. എന്നെ മുഴുവനും ഇപ്പോൾ തരുന്നതിലും എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ.."
"പക്ഷെ. അത് കഴിഞ്ഞാലുടൻ നമുക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റുമോ? എങ്കിൽ ഇപ്പോൾ ആവാം. ശ്രീയേട്ടൻ നാളെ എന്നെ വിളിക്കാൻ എന്റെ വീട്ടിൽ വന്നാൽ മതി ഏത് പാതിരാത്രി ആയാലും ഞാൻ ഇറങ്ങി വരും. നമുക്ക് ഒരുമിച്ചു ജീവിക്കണം. അതിന് ഇപ്പോൾ പറ്റുമോ? "
'അത് ഇപ്പോൾ പറ്റില്ലായിരിക്കാം. എന്റെ വീട്ടിൽ പറയാതെ സമ്മതം കിട്ടാതെ അങ്ങനെ നിന്നെ ഇറക്കി കൊണ്ട് വരാൻ കഴിയുമോ? അതും എന്റെ ഈ അവസ്ഥയിൽ. ഒരു ജോലി ഇല്ലാതെ"
"ഈ അവസ്ഥയെ കുറിച്ചോ ജോലിയെ കുറിച്ചോ ശ്രീയേട്ടൻ ചിന്തിക്കേണ്ട. അതിനുള്ള എല്ലാ വഴിയും മുത്ത് കണ്ടിട്ടുണ്ട്. മുത്ത് അത് എന്നോട് പറഞ്ഞു. "
"എന്താ നിന്നെ വിളിച്ചിറക്കി കൊണ്ട് വന്നു ഇവിടെ താമസിക്കാനോ?"
"അതിനെന്താ. ഇത് മുഴുവനും
💬 Comments
View all comments