Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]
നമുക്ക് ഉള്ളതാ. മുത്ത് അത് പറഞ്ഞില്ലേ. അത് മാത്രമല്ല . വേറെയും ഉണ്ട്"
"അച്ഛനും അമ്മയും നമ്മളെ സ്വീകരിക്കുമെങ്കിൽ നമുക്ക് ശ്രീയേട്ടന്റെ വീട്ടിൽ തന്നെ കഴിയാം. എവിടെ ആയാലും എനിക്ക് ശ്രീയേട്ടന്റെ കൂടെ കഴിഞ്ഞാൽ മതി. ശ്രീയേട്ടന്റെ കൂടെയുള്ള ജീവിതവും. ശ്രീയേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഞാൻ ഒരുപാട് തവണ സ്വപ്നം കണ്ടു. ഇനി എനിക്ക് അത് മറക്കാൻ ആവില്ല."
അതും പറഞ്ഞു ഫിദ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളുടെ മുഖം ഉയർത്തി ചോദിച്ചു.
"എന്റെ പൊന്ന് എന്തിനാ കരയുന്നത്. ആര് എതിർത്താലും നമ്മൾ ഒന്നാകും. പിന്നെ എന്തിനാ ഈ കണ്ണ് നിറയുന്നത്. " അങ്ങനെ പറഞ്ഞു കൊണ്ട് അവളുടെ കണ്ണുകളിൽ ഉമ്മ വെച്ചു.
"നാളെ തന്നെ ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ പറയാം.. എന്നിട്ട് എത്രയും പെട്ടന്ന് നമ്മുടെ കല്ല്യാണം നടത്താം. പോരെ..? അത് കഴിഞ്ഞു മതി. നമ്മുടെ യഥാർത്ഥ ആദ്യ രാത്രി. "
അവൾ ചിരിച്ചു. ഞാൻ ആ പവിഴ തേൻ ചുണ്ടുകൾ വീണ്ടും നുണഞ്ഞു.
അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്.
ഫോൺ ഞാൻ നേരത്തെ അവിടെ വെച്ചിരുന്നു.
ഞാൻ ഞെട്ടി ഇപ്പോൾ ഇത് ആരാ വിളിക്കുന്നത്. അച്ഛനോ അമ്മയോ വല്ലതും ആണോ? അവർ വീട്ടിൽ വന്നോ? എന്നെ കാണാഞ്ഞിട്ട് വിളിക്കുന്നതാണോ?
ഞാൻ വേഗം ഫോൺ എടുത്തു നോക്കി ഭാഗ്യം അവർ അല്ല. എന്റെ സുഹൃത്ത് രാകേഷ് ആണ്. ഇടയ്ക്ക് അവൻ എന്നെ കാണാൻ എന്റെ വീട്ടിൽ വരാറുണ്ട് . ഞാൻ അവന്റെ വീട്ടിലും പോയിട്ടുണ്ട്. അവിടെ കുറച്ചു ദിവസം നിന്നിട്ടും ഉണ്ട്. പക്ഷെ
💬 Comments
View all comments