Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]
അതൊക്കെ കുറച്ചു മുൻപാണ്. ഒന്നോ രണ്ടോ വർഷം മുൻപ്. ഇപ്പോഴും ഇടയ്ക്ക് വിളിക്കും അവന്റെ കൂടെ പോയി നിൽക്കാൻ. ഞാൻ ഫോൺ എടുത്തു. അവൾ ലൗഡ്സ് സ്പീക്കറിൽ ഇടാൻ പറഞ്ഞത് കൊണ്ട് അങ്ങനെ ചെയ്താണ് സംസാരിച്ചത്.
"ഹലോ ഡാ എന്തൊക്കെയുണ്ട് വിശേഷം. സുഖമാണോ?" ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.
"ആട.. പെരുത്ത് സുഖമാണ് മോനെ..എന്തുണ്ട് നിന്റെ വിശേഷങ്ങൾ ? നിന്റെ പെണ്ണ് എന്ത് പറയുന്നു. "
"അവൾ പെറാൻ പോയിരിക്കുകയാ.. അതുവരെ അടുപ്പിക്കാതിരുന്ന വീട്ടുകാർ അവൾക്ക് വിശേഷം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മുട്ട് മടക്കി. പക്ഷെ ഇന്ന് തന്നെ പോയിട്ട് അവളെ ഇങ്ങ് കൂട്ടികൊണ്ട് വരണം. അവൾ അടുത്ത് ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ലെടാ "
"എന്നാടാ പോയത്... കുറേ ദിവസം ആയോ ?"
"ഇല്ലെടാ ... ഇന്നലെയാ പോയത്. പക്ഷെ അപ്പോഴേക്കും മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ. ഇതൊക്കെ ആരോടാ ഞാൻ പറയുന്നത്? നിനക്ക് ഇത് വല്ലതും പറഞ്ഞാൽ മനസ്സിലാവുമോ ? നീ നിത്യ ബ്രഹ്മചാരി ആയി കഴിയാൻ അല്ലെ വിചാരിക്കുന്നത്. ഡാ മോനെ ഒരു പെണ്ണിന്റെ സ്നേഹം കിട്ടുമ്പോൾ മാത്രമേ അതിന്റെ സുഖം അറിയൂ. അതിന്റെ കൂടെ അവളുടെ ശരീരവും.. ഡാ പൊന്നോ എന്ത് സുഖമാണെന്നോ"
"മതി.,. മതി നിന്റെയൊരു വർണ്ണന. "
"ആഹ്! ഇതാണ് നിന്നോട് ഞാൻ പറയാത്തത്. എടാ അന്ന് ഞാൻ അവിടെ നിന്റെ വീട്ടിൽ വന്നപ്പോൾ ഒരു പെണ്ണ് അതിലെ പോയില്ലേ? ഒരു തട്ടം.. നല്ല മൊഞ്ചുള്ള പെണ്ണ്. അത് ആരാണെന്ന് നിന്നോട് ചോദിച്ചപ്പോൾ നീ പറഞ്ഞില്ലേ അടുത്ത്
💬 Comments
View all comments