0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

ഇല്ല. മുത്തിന് എന്തെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുത്തോ.. എനിക്ക് പ്രശ്നം ഇല്ല."

ഫിദ പറഞ്ഞു.

"എനിക്ക് കൊടുക്കാൻ ഉള്ളത് ഇതാണ്. "

അതും പറഞ്ഞു മുത്ത് ഒരു ഗ്ലാസ്‌ ജ്യൂസ് എടുത്ത് എനിക്ക് തന്നു.

ഞാൻ അത് കുടിച്ച ശേഷം ഗ്ലാസ്‌ മുത്തിന് തിരികെ കൊടുത്തു. എന്റെ മീശയിലും ചുണ്ടിലും പറ്റിയിരുന്ന ജ്യൂസിന്റെ ബാക്കി മുത്ത് മുത്തിന്റെ സാരി തുമ്പ് കൊണ്ട് തുടച്ച ശേഷം. എന്റെ കവിളിൽ മുത്ത് ഉമ്മ വെച്ചു. ഞാൻ മുത്തിന്റെ കവിളിലും ഉമ്മ കൊടുത്തു. പോകാൻ ഇറങ്ങി.

"എനിക്കില്ലേ.. ഉമ്മ..?" ഫിദ ചോദിച്ചു.

മുത്ത് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"മോൻ കൊടുത്തത് ഒന്നും അവൾക്ക് മതിയായി കാണില്ല. ഒന്ന് കൂടെ കൊടുത്തേക്ക്. "

ഞാൻ ഫിദയെ ചേർത്ത് പിടിച്ചിട്ട് അവളുടെ ചുണ്ടിൽ തന്നെ ഉമ്മ വെച്ചു. കുറച്ചു സമയം ആ ചുണ്ടുകൾ നുണയുകയും ചെയ്ത ശേഷം ഞാൻ ഇറങ്ങി നടന്നു. മുത്ത് വാ പൊത്തികൊണ്ട് ചിരിയോടെ നോക്കി നിന്നു. ഫിദ നാണിച്ചു റൂമിലേക്ക് തിരിഞ്ഞോടി.

ഞാൻ മെല്ലെ നടന്നു പോകുമ്പോൾ എന്റെ ഫോണിൽ ഫിദ വിളിച്ചു. ഞാൻ എടുത്ത ഉടനെ അവൾ ചോദിച്ചു.

"എന്റെ കള്ളൻ എന്താ ചെയ്തത്.? എനിക്ക് നാണമായി.. മുത്ത് നമ്മളെ നോക്കി ചിരിക്കുകയായിരുന്നു. "

"ഇപ്പോൾ കുറ്റം മുഴുവനും എനിക്കയോ?? നീ അല്ലെ എന്നോട് ചോദിച്ചു വാങ്ങിയത്..?"

"അത് ഞാൻ മുത്തിന് കൊടുത്തത് പോലെ എന്റെ കവിളിൽ ഉമ്മ വെക്കാൻ മാത്രമല്ലേ പറഞ്ഞത്.. മുത്ത് എന്ത് കരുതി കാണും."

"പിന്നെ നമ്മൾ റൂം അടച്ചിട്ട്.. ഇത്രയും സമയം സിനിമ

💬 Comments

View all comments