0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

കഥ പറയുകയാണ് എന്ന് മുത്ത് കരുതും എന്നാണോ മോള് കരുതിയത്.. നമ്മൾ ആദ്യ രാത്രി വരെ ആഘോഷിച്ചെന്ന് കരുതുന്നുണ്ടാകും മുത്ത്. "

"എന്നാലും എനിക്ക് എന്തോ പോലെ ആയി .. ഞാൻ ശരിക്കും നാണിച്ചുപോയി..."

"ആഹാ!! ഇതെപ്പോൾ വന്നു ഒരു എന്തൊപോലെയും ഒരു നാണവും. നേരത്തെ ഓരോന്ന് വിളിച്ചു പറയുമ്പോൾ ഇതൊന്നും കണ്ടില്ലല്ലോ?"

"അത് ചുമ്മാ ഓരോന്ന് പറയുന്നു എന്നല്ലേ ഉള്ളൂ. ഞാൻ മുത്തിനോട് അങ്ങനെ പലതും പറയും. എന്ന് വെച്ച് അതൊക്കെ മുത്തിന്റെ മുന്നിൽ നിന്ന് കാണിക്കാൻ പറ്റുമോ..?"

"അത് സാരമില്ല.. നമ്മുടെ മുത്തല്ലേ....? മുത്ത് അതൊക്കെ സന്തോഷത്തോടെ മാത്രമേ എടുക്കൂ. പിന്നെ മുത്ത് പറഞ്ഞത് പോലെ വിവാഹം കഴിഞ്ഞു നമ്മൾ അവിടെ നിൽക്കുകയാണെങ്കിൽ ഇതിൽ കൂടുതൽ മുത്ത് ചിലപ്പോൾ കണ്ടെന്നും കേട്ടന്നും വരും.. അപ്പോൾ നാണിച്ചു നിൽക്കേണ്ട.."

"അയ്യേ...എനിക്ക് നാണം ആകും.. "

"നേരത്തെ വരെ ഈ പറയുന്ന നാണം ഒന്നും കണ്ടില്ലല്ലോ? എന്തൊക്കെയാ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്.. "

"പോ അവിടുന്ന്. അതൊക്കെ ഒരു തമാശ അല്ലേ.. പിന്നെ നാളെ മുതൽ ഞാൻ ശ്രീയേട്ടന്റെ ഭാര്യ അല്ലേ... അത് ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു."

"ആ അങ്ങനെ അവിടെ ഇരുന്നു കുളിര് കോരാതെ. അത് നമുക്ക് ഒരുമിച്ചു കോരാം. ഇപ്പോൾ വാങ്ങിയ ഓരോ ഡ്രെസ്സും ഉടുത്ത് അതിന്റെ എല്ലാം ഫോട്ടോ എടുത്ത് എനിക്ക് അയക്ക്."

"ഇനി എന്തിനാ ഫോട്ടോ അയക്കുന്നത്. ഞാൻ തന്നെ ശ്രീയേട്ടന്റെ അല്ലേ...? ഇത്രയും നാൾ അയച്ചത്. എന്റെ ഫോട്ടോ കണ്ടു കണ്ട് എന്നോട് ശ്രീയേട്ടന് പ്രേമം തോന്നാനാ... ഇനി

💬 Comments

View all comments