0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

ഇവിടുന്ന് ചായ കുടിച്ചു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് പോയി. എന്നെ അവന്റെ വീട്ടിലേക്ക് കൂട്ടുവാൻ വേണ്ടി വന്നതാ..? "

"എന്നിട്ടെന്താ മോൻ അവന്റെ കൂടെ പോകാതിരുന്നത്? പൊയ്ക്കൂടയിടുന്നോ? "

"ഞാൻ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. പോയിട്ട് കുറച്ചു ദിവസം അവന്റെ കൂടെ താമസിച്ചിട്ടേ ഞാൻ വരൂ."

"ശരി എന്നാ പോയിട്ട് വാ... മോൻ വരുമ്പോഴേക്കും മോന് ഒരു സർപ്രൈസ് അമ്മ റെഡിയാക്കി വെക്കാം.."

"എന്ത് സർപ്രൈസ് ? "

"എന്താണ് പറഞ്ഞാണോ സർപ്രൈസ് തരുന്നത്"? ആദ്യം മോൻ പോയി വാ..'

"പ്ലീസ് പ്ലീസ് പ്ലീസ് പറയമ്മേ..? എന്ത് സർപ്രൈസ് ? "

"അത് ഇപ്പോൾ പറയില്ല.. ആദ്യം നടക്കുമോ എന്ന് നോക്കട്ടെ.. എന്നിട്ട് പറയാം.. ഇപ്പോൾ പോയി കുളിക്ക്.. ദേഹത്ത് മുടിയൊക്കെ ഉണ്ടാകും."

പിന്നെ ഞാൻ ചോദിക്കാൻ നിന്നില്ല.. ഞാൻ വേഗം കുളിക്കാൻ പോകാൻ നോക്കി. അപ്പോൾ അമ്മ വീണ്ടും ചോദിച്ചു.

"അല്ലെ!! അവിടെ നിന്നെ.. ഇത് ഏതാ ഡ്രെസ്സ്..? എന്റെ മോന് ഇങ്ങനെ ഒരു ഡ്രെസ്സ് ഞാൻ കണ്ടിട്ടില്ലല്ലോ.."

ഞാൻ ഒന്ന് ഞെട്ടി. എന്ത് പറയും ഫിദയുടെ മൂത്തുമ്മ എടുത്തു തന്നത് ആണെന്ന് പറയാൻ പറ്റില്ലല്ലോ..? പക്ഷെ ഞാൻ പറഞ്ഞത് ഇങ്ങനെ ആണ്.

"ആ അത് ഞാനും സർപ്രൈസ് ആക്കി വെച്ചതാ.. ഇപ്പോൾ പറയാൻ എനിക്കും മനസ്സില്ല. "

അങ്ങനെ പറഞ്ഞു ഞാൻ പോയി കുളിച്ചു. വേഷം മാറി വന്നു. ഫോൺ എടുത്തു നോക്കി. അതിൽ ഫിദയുടെ മെസ്സേജ് ഉണ്ടായിരുന്നു.

മുടി വെട്ടിയോ ..? വീട്ടിൽ എത്തിയോ.? അമ്മ വന്നോ.? അമ്മയോട് പറഞ്ഞോ

💬 Comments

View all comments