0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

"ശ്രീയേട്ടാ ഞാൻ ഫോൺ വെച്ചോട്ടെ..? മുത്ത് വിളിക്കുന്നുണ്ട്. നീ രാവിലെ കാണാം."

" എന്നാൽ ശരി എന്റെ സുന്ദരിക്കുട്ടി നല്ല സ്വപ്നങ്ങൾ കണ്ടു ഉറങ്ങിക്കോ."

" ഗുഡ് നൈറ്റ്. ശ്രീയേട്ടാ.. ഐ ലവ് യു ശ്രീയേട്ടാ..ഉമ്മ ഉമ്മ ഉമ്മ. "

" ഗുഡ് നൈറ്റ് ഫിദക്കുട്ടി.. ഐ ലവ് യു മൈ സ്വീറ്റ് ഫിദ കുട്ടി. ഉമ്മ ഉമ്മ ഉമ്മ "

അങ്ങനെ ഫിദയോട് സംസാരിച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റു . വേഗം റെഡിയായി. അപ്പോഴാണ് അച്ഛൻ വന്ന് പറഞ്ഞത്.

" ഡാ മോനെ ശ്രീ. നീ രാവിലെ തന്നെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുന്നുണ്ടോ ?.. നീ രാവിലെ തന്നെ പോകുകയാണെന്ന് നിന്റെ അമ്മ പറഞ്ഞു. "

"ആ അച്ഛാ.. അവൻ വണ്ടിയുമായി വന്നു കാത്തു നിൽക്കും. രാവിലെ തന്നെ പോകണം."

"അച്ഛൻ കൂടെ വരണോ? അതു വരെ.?"

"വേണ്ട അച്ഛാ. ഞാൻ പലപ്പോഴും പോയതല്ലേ. ഞാൻ തനിച്ചു പോയി കൊള്ളാം. "

"എന്നാ ശരി. ഇന്നാ ഇത് കയ്യിൽ വച്ചോ..പൈസയുടെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവനെ ബുദ്ധിമുട്ടിക്കേണ്ട."

കുറച്ച് പൈസ എന്റെ പോക്കറ്റിൽ വെച്ച് തന്നിട്ട് അച്ഛൻ പറഞ്ഞു. പിന്നെ ചോദിച്ചു..

" എന്നാ നീ തിരിച്ചുവരുന്നേ.." കുറേദിവസം അവിടെ നിൽക്കുമോ ?"

" അതൊന്നും തീരുമാനിച്ചിട്ടില്ല. എന്തായാലും കുറച്ചുദിവസം അവിടെ നിൽക്കാതെ അവൻ വിടില്ല. രണ്ടു മൂന്നാഴ്ച എങ്കിലും അവിടെ നിൽക്കേണ്ടിവരും."

" ആ സാരമില്ല. കുറച്ചുദിവസം അവിടെ നിന്നിട്ട് വന്നാൽ മതി. വല്ലപ്പോഴും ഇങ്ങനെയൊരു മാറ്റം ഒക്കെ നല്ലതാ. ഇടക്ക് വിളിക്കാൻ

💬 Comments

View all comments