0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

മറക്കണ്ട. "

ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു. എനിക്ക് അച്ഛന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കണമെന്ന് തോന്നി. പക്ഷേ അങ്ങനെ ചെയ്താൽ അച്ഛൻ ചോദിക്കും അത് എന്തിനാണെന്ന്. പെട്ടെന്നൊരു ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിൽ പെട്ടുപോകും. അതുകൊണ്ട് മനസ്സിൽ അച്ഛന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി.

അപ്പോഴേക്കും അമ്മ അവിടെ വന്നു. എന്നിട്ട് പറഞ്ഞു.

" മോനേ ശ്രീക്കുട്ടാ ചായ എടുത്തു വച്ചിട്ടുണ്ട് വന്ന് കുടിക്ക്. എന്നിട്ട് പോയാൽ മതി. "

ഞാൻ അമ്മയുടെ കൂടെ അടുക്കളയിലേക്ക് പോയി ചായ കുടിച്ചു. അതിനുശേഷം അച്ഛൻ തന്ന പൈസ എടുത്ത് നോക്കുന്നത് പോലെയാക്കി അമ്മയുടെ കാലിന്റെ അടുത്ത ഇട്ടു. പിന്നെ അത് എടുക്കുന്നതുപോലെയാക്കി അമ്മയുടെ കാലിൽ തൊട്ടു. അമ്മ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് പറഞ്ഞു

" ആഹാ!!! നീ എന്താ രാവിലെ തന്നെ കാണിക്കുന്നേ.. പൈസയൊക്കെ കൃത്യമായി എടുത്തു പോക്കറ്റിൽ വെക്ക്. അവിടെയും ഇവിടെയും കൊണ്ട് കളയല്ല. "

" ഇല്ലമ്മേ കളയില്ല. ഞാൻ കൃത്യമായി സൂക്ഷിച്ചോളാം. ഞാൻ ഇറങ്ങട്ടെ...? "

" ഇറങ്ങാൻ വരട്ടെ അവിടെ നിൽക്ക്. "

അങ്ങനെ പറഞ്ഞശേഷം അമ്മ എന്റെ വേറെയും കുറച്ച് പൈസ വെച്ച് തന്നു. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ.

"ഇത് അമ്മയുടെ വക. ഇനി വേണമെങ്കിൽ പറഞ്ഞാൽ മതി അമ്മ അയച്ചുതന്നോളാം."

"വേണ്ട അമ്മേ ഇത് തന്നെ ധാരാളം."

"നിനക്ക് ബേഗ് ഒന്നും വേണ്ടേ..? ഡ്രസ്സ്‌ ഒന്നും എടുത്തിട്ട് കാണുന്നില്ലല്ലോ? അവിടെ പോയി രാകേഷിന്റെ ഡ്രസ്സ് ഇടാൻ ആണോ.?"

" അതൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്. "

" ആ ശരി

💬 Comments

View all comments