Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
. കുറെ ദിവസമൊന്നും അവിടെ നിൽക്കേണ്ട. വേഗം തിരിച്ചു വരണം.. അപ്പോഴേക്കും അമ്മ പറഞ്ഞ സർപ്രൈസ് റെഡിയാക്കാൻ പറ്റുമോ നോക്കട്ടെ""
" വേഗം വരാം. കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം. അതിനുള്ളിൽ ഞാൻ വരും. പോരേ? "
" ഒന്നോ രണ്ടോ വർഷമോ.. നീയെന്താ വിദേശത്ത് ആണോ പോകുന്നേ..? ഒന്നോ രണ്ടോ വർഷം അവിടെ താമസിക്കാൻ. "
" ഓ!! പറഞ്ഞത് മാറിപ്പോയതാ. ഒന്നോ രണ്ടോ മാസം. അത്രയേ അവിടെ നിൽക്കും. അതുകഴിഞ്ഞ് വരാം."
" അയ്യടാ!!! ഒന്നോ രണ്ടോ മാസം പോലും..... ഒന്നോ രണ്ടോ ആഴ്ച. അത്ര നിന്നാൽ മതി. വേഗം തിരിച്ചു വന്നേക്കണം. ദിവസവും വിളിക്കുകയും വേണം. അവിടെ എത്തി ഉടനെ വിളിക്കണം."
" എല്ലാം ശരിയാക്കാം. ഇപ്പോൾ ഇറങ്ങട്ടെ. എത്തിയ ഉടനെ ഞാൻ വിളിക്കാം. അമ്മ പേടിക്കേണ്ട."
ഒരു ചെറിയ ബാഗ് ഞാൻ ഒരുക്കി വെച്ചിരുന്നു. അതും എടുത്ത്
ഞാൻ അമ്മയുടെ കവിളിൽ ഉമ്മ വെച്ച് വീട്ടിൽ നിന്നും ഇറങ്ങി. എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ പ്രധാന ഒരു വിഷയം ആയിട്ടും അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്തതിൽ എനിക്ക് സങ്കടമുണ്ടായിരുന്നു.
ഞാൻ ഇറങ്ങിയശേഷം ഫിദയെ ഫോൺ വിളിച്ചു. ഫോൺ എടുത്ത ഉടനെ ഫിദ പറഞ്ഞു.
" ശ്രീയേട്ടാ ശ്രീയേട്ടൻ ഇറങ്ങിയോ..? ഞങ്ങൾ റെഡിയായി നിൽക്കുകയാ. ശ്രീയേട്ടൻ വിളിച്ചിട്ട് ഇറങ്ങാം എന്ന് കരുതി. "
" ആ ഞാൻ ഇറങ്ങി. ഒരു കാൽ മണിക്കൂർ കഴിഞ്ഞ്. നിങ്ങൾ ഇറങ്ങിക്കോ "
" ശരി ശ്രീയേട്ടാ.. ഞങ്ങൾ വന്നോളാം.. ശ്രീയേട്ടൻ ടൗണിൽ കാത്തു നിന്നാൽ
💬 Comments
View all comments