0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

മതി. "

ഞാൻ ടൗണിൽ എത്തി ഫിദയെ വിളിച്ചു. എന്നാൽ ഫോൺ എടുത്തത് മുത്ത് ആയിരുന്നു.

" ഹലോ ശ്രീ മോനെ.. ഇത് മുത്താണ്. മുത്തിന്റെ കുട്ടൻ ടൗണിൽ എത്തിയോ.? ഞങ്ങൾ ഇവിടെ നിന്നും ഇറങ്ങി. നമുക്കൊരു കാർവിളിച്ചു പോയാലോ.? ഈ ബാഗ് ഒക്കെ എടുത്ത് ബസ്സിൽ പോകുന്നത് ബുദ്ധിമുട്ടല്ലേ.? "

" ബാഗോ അത് എന്തിനാ.. അഡ്രസ്സ് പ്രൂഫ് മാത്രല്ലേ കൊണ്ടുപോകേണ്ടത് ഉള്ളൂ. പിന്നെ ഇന്ന് തന്നെ തിരിച്ചു വരുന്നതല്ലേ..?"

" അതൊക്കെയുണ്ട് ഞങ്ങൾക്ക് അവിടെ എത്തി വേഷം മാറണ്ടേ. അതിനുള്ള ഡ്രസ്സ് ആണ്. ശ്രീ കുട്ടന്റെ കല്യാണം അഡ്രസ്സും എടുത്തിട്ടുണ്ട്. "

"ഓഹ്! അങ്ങനെയാണോ? അതൊന്നും

സാരമില്ല ബസ്സിൽ പോകാം. . ഇവിടെ നിന്നും ബസ്സിൽ പോകുന്നതാണ് നല്ലത്. അതുകഴിഞ്ഞ് വേണമെങ്കിൽ ടാക്സി വിളിക്കാം."

"എന്നാൽ ശരി ഞങ്ങൾ വേഗം അവിടെ ടൗണിൽ എത്താം. "

മുത്ത് ഫോൺ വെച്ച് കാൽ മണിക്കൂറിനുള്ളിൽ അവർ രണ്ടാളും ടൗണിൽ എത്തി. മുത്ത് ഒരു സാരിയാണ് ഉടുത്തത്. ഫിദ ഒരു ചുരിദാറും. രണ്ടുപേരും തട്ടം ഇട്ടിട്ടുണ്ട്.. ഫിദ ഷാളു കൊണ്ടും. മുത്ത് സാരിയുടെ തുമ്പുകൊണ്ടും.

ഞങ്ങൾ അവിടെനിന്നും ബസ്സിൽ കയറി. മറ്റൊരു ടൗണിൽ ഇറങ്ങി. ബസ്സിറങ്ങിയശേഷം മുത്ത് പറഞ്ഞു

" മോനെ.. നമുക്ക് എന്തേലും കഴിച്ചിട്ട് പോയാൽ പോരേ..?. നേരം വൈകും എന്ന് പറഞ്ഞ് ഈ പെണ്ണ് നേരാംവണ്ണം ഒന്നും കഴിക്കാൻ സമ്മതിച്ചില്ല. "

അതുകേട്ട് ഫിദ ചിരിച്ചു . ഞാനും ചിരിച്ചു.

" വാ മുത്തേ.. നമുക്ക് കഴിച്ചിട്ട് പോകാം. നേരം ഒന്നും വൈകില്ല. .

💬 Comments

View all comments