Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
അപ്പോഴേക്കും അവന്റെ നാട്ടിലേക്കുള്ള ബസ്സും വരും. " ഞാൻ പറഞ്ഞു.
". വാടി പെണ്ണേ എന്തേലും കഴിക്കാം. എനിക്ക് വിശക്കുന്നു. വീട്ടിൽനിന്ന് മര്യാദയ്ക്ക് കഴിക്കാൻ നീ സമ്മതിച്ചില്ലല്ലോ.."
മുത്ത് പറഞ്ഞു. അതുകേട്ട് ഫിദ ചിരിച്ചു
അങ്ങനെ ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് അവന്റെ നാട്ടിലേക്കുള്ള ബസ് കണ്ടത്. ഞാൻ പറഞ്ഞു
"ദാ... മുത്തേ ആ കാണുന്ന ബസ്സാണ് അവന്റെ നാട്ടിലേക്ക് പോകുന്നത്. നമുക്ക് അതിൽ കയറാം."
" മോനെ കുട്ടാ.. നമുക്കൊരു ടാക്സി വിളിച്ച് പോകാം. അല്ലെങ്കിൽ അവിടെ എത്തുമ്പോഴേക്കും കുട്ടന്റെ കാല് വേദനിച്ചാലോ..? "
" ഒരു വേദനയും ഇല്ല മുത്തേ. അങ്ങനെയൊന്നും കാലിന് ഇപ്പോൾ വേദന ഉണ്ടാകാറില്ല. ഇനി ഉണ്ടായാലും സാരമില്ല മരുന്നു പുരട്ടി തരാൻ എനിക്കെന്റെ പെണ്ണുണ്ടല്ലോ.? പോരാത്തതിന് മുത്തും. "
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ട് മുത്തും ചിരിച്ചു.
"മരുന്നു പുരട്ടി തരാൻ ഒന്നുമല്ല ഞാൻ വിവാഹം കഴിക്കുന്നത്. എനിക്ക് എന്റെ ശ്രീയേട്ടന്റെ കുഞ്ഞിനെ പെറാൻ ഉള്ളതാ.. എന്നിട്ട് വേണം ആ കുഞ്ഞിനെ കൊണ്ട് മുത്തിന്റെ അമ്മിഞ്ഞ കുടിപ്പിക്കാൻ."
" ച്ചി!! ഈ പെണ്ണ്. ഇങ്ങനെ നാണമില്ലാതെ ആയല്ലോ? ഇത് നമ്മുടെ വീടല്ല. റോഡാണ്." മുത്ത് പറഞ്ഞു
അതുകേട്ട് അവൾ നാണിച്ചു ചിരിച്ചു.
ഞങ്ങൾ ബസ്സിൽ കയറി. മൂന്നുപേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന സീറ്റാണ് ഒരുവശത്ത് ഉള്ളത്. അതിൽ ഞങ്ങൾ ഇരുന്നു.
" എനിക്ക് സൈഡ് സീറ്റ് വേണം" ഫിദ പറഞ്ഞു.
അങ്ങനെ സൈഡിൽ ഫിദ ഇരുന്നു. അതിനടുത്ത് ഞാനും എന്റെ അടുത്ത് മുത്തും.
💬 Comments
View all comments