Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
അങ്ങനെ രണ്ടുപേരുടെയും നടുക്കായി ഞാനിരുന്നു. രണ്ടുപേരും അവരുടെ കൈകൊണ്ട് എന്റെ കയ്യിൽ കോർത്തു പിടിച്ചു.
" ഇനി ഇവിടെ നിന്നും എത്ര സമയം വേണം. അവിടെയെത്താൻ.? " ഫിദ ചോദിച്ചു.
"ഒരു മണിക്കൂർ വേണം. അതുകഴിഞ്ഞ് ഒരു അഞ്ചുമിനിറ്റ്. അവന്റെ വീട്ടിലേക്ക്." ഞാൻ പറഞ്ഞു.
" നേരെ കൂട്ടുകാരന്റെ വീട്ടിലേക്കാണോ പോകുന്നത്. ? " മുത്ത് ചോദിച്ചു.
"അത് അവിടെ എത്തിയിട്ട് തീരുമാനിക്കാം. അവൻ എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് അറിയില്ലല്ലോ.?"
അങ്ങനെ ഞങ്ങൾ ഓരോ കാര്യവും സംസാരിച്ചു പുറത്തെ കാഴ്ചകളും അവിടെ എത്തി. ഞങ്ങളെ കാത്ത് അവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ബസ്സിറങ്ങിയ ഉടനെ ഞങ്ങൾ അവന്റെ അടുത്തേക്ക് നടന്നു. ഫിദയെ കണ്ട ഉടനെ അവൻ എന്നോട് ചോദിച്ചു.
" ഇത് മറ്റേ തട്ടം അല്ലേ? അന്ന് നിന്റെ വീടിനടുത്ത് കൂടെ പോകുന്നത് കണ്ട അതേ തട്ടം. എന്തായാലും നീ ഞെട്ടിച്ചു. കലക്കി മച്ചു. എനിക്ക് സംശയമുണ്ടായിരുന്നു. എങ്കിലും ഞാനിത് പ്രതീക്ഷിച്ചില്ല. നീ ചുമ്മാ പറയുന്നതാണെന്ന ഞാൻ കരുതിയത്. "
അതു കേട്ട് ഫിദ ചിരിച്ചു.
" എന്താ മണവാട്ടിയുടെ പേര്..? "
"ഫിദ.. " അവൾ പറഞ്ഞു.
" ഇത് ഞങ്ങളുടെ മുത്ത്. പേര് 'ഷാഹിദ."" ഞാൻ മുത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു.
" പിന്നെ എന്താ ഒരു മുത്ത്. അതെന്താ അങ്ങനെ വിളിക്കുന്നേ..? " അവൻ ചോദിച്ചു.
" അത് ഞാൻ ഇവളുടെ മൂത്തുമ്മയാണ്.
മൂത്തുമ്മ എന്നത് ചുരുക്കി മുത്ത് എന്നാക്കി. വിളിക്കാനും സുഖം കേൾക്കാനും സുഖം. മോനും വേണമെങ്കിൽ അങ്ങനെ വിളിച്ചോ. "
" അത്
💬 Comments
View all comments