0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 1.8K

അതേതായാലും നന്നായി. ശല്യപ്പെടുത്താൻ ആരും ഇല്ലാത്തതുകൊണ്ട്. അവൾക്കിത് ഏഴാം മാസമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ നീയും വൈകിക്കേണ്ട. അമ്മയുടെയും അച്ഛന്റെയും മനസ്സലിയാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്. "

അതു പറഞ്ഞപ്പോഴാണ് എനിക്ക് ആ കാര്യം ഓർമ്മ വന്നത്. ഞാൻ അവനോട് പറഞ്ഞു.

" ഡാ നീ ആ കടയുടെ മുന്നിൽ ഒന്ന് നിർത്തിയെ. ഞങ്ങൾക്കൊരു സാധനം വാങ്ങിക്കാൻ ഉണ്ട്. "

"എന്താടാ വേണ്ടത് ഞാൻ വാങ്ങി വരാം. നീ വെറുതെ ബുദ്ധിമുട്ടേണ്ട..." അവൻ പറഞ്ഞു.

"സാരമില്ല ഞങ്ങൾ ഇത്തിരി ബുദ്ധിമുട്ടിക്കൊള്ളാം.. " ഞാൻ പറഞ്ഞു

അവൻ കടയുടെ മുന്നിലായി കാർ നിർത്തി. ഞാനും ഫിദയും കാറിൽ നിന്നും ഇറങ്ങി .

" എന്തു വാങ്ങാൻ ആണ് ശ്രീയേട്ടാ.. എന്താ മറന്നത്..? " ഫിദ ചോദിച്ചു.

" എടി മണ്ടി പെണ്ണേ.. ഒരു ഗർഭിണിയുള്ള വീട്ടിലേക്ക് ആദ്യമായി പോകുമ്പോൾ പലഹാരം ഒന്നും വാങ്ങാതെയാണോ പോകുന്നെ .. അത് മോശമല്ലേ?" ഞാൻ പറഞ്ഞു.

" ഓ അത് ഞാൻ ഓർത്തില്ല. എന്താ വാങ്ങുക.. "

" നമുക്ക് നോക്കാം. "

ഞങ്ങൾ കടയിൽ നിന്നും കുറെ പലഹാരങ്ങളും എണ്ണക്കടികളും ഫ്രൂട്ട്സും വാങ്ങി. തിരിച്ച് കാറിലേക്ക് വന്നു.

" ഇതൊക്കെ എന്തിനാടാ വാങ്ങിയത്...? " അതുകണ്ട് അവൻ ചോദിച്ചു.

" അതിനെ ഇതൊന്നും നിനക്കുള്ളതല്ല. ഇതൊക്കെ നിന്റെ കെട്ടിയോൾക്ക് ഉള്ളതാ.... അല്ലേ മുത്തേ അതല്ലേ അതിന്റെ ശരി..?."

" അതെ അതാണ് ശരി. എന്റെ മോൻ ചെയ്തതാണ് ശരി." മുത്ത് പറഞ്ഞു.

അങ്ങനെ ഞങ്ങൾ വീട്ടിലെത്തി.

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ

💬 Comments

View all comments