Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
അവന്റെ ഭാര്യ.. രാധിക മുന്നിലേക്ക് വന്നു. ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി.
" ഹലോ ജിത്തുഭായ് കുറെ നാളായല്ലോ കണ്ടിട്ട്. വല്ലപ്പോഴും ഒന്ന് ഇങ്ങോട്ട് വന്നൂടെ. ഒരു അനുജത്തി ഇവിടെ ഉള്ളത് മറന്നുപോയോ. ? "
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങിയ ഉടനെ മുറ്റത്തേക്ക് ഇറങ്ങി രാധിക പറഞ്ഞു. ഫിദ രാധികയെ നോക്കി. രാധികയുടെ വീർത്തു നിൽക്കുന്ന വയറിലേക്കും. എന്നിട്ട് ആരും കേൾക്കാതെ എന്റെ ചെവിയിൽ അടക്കം ചോദിച്ചു.
"ഇത് ശ്രീയേട്ടന്റെ സിസ്റ്റർ ആ..?
"മ് " എന്ന് ഞാൻ മൂളി.
" നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്കും വേഗം ഇത് പോലെ ആകണം. " ഫിദ പറഞ്ഞു. അപ്പോഴേക്കും രാധിക നടന്നു ഞങ്ങളുടെ അടുത്ത് വന്നു. അതൊകൊണ്ട് ഫിദ പിന്നെ ഒന്നും പറഞ്ഞില്ല.
" ഏട്ടന്റെ ഈ കൂട്ടുകാരൻ എന്നെ ഈ അവസ്ഥയിലാക്കിയത് കൊണ്ടാ. അല്ലെങ്കിൽ കൂട്ടുകാരന്റെ കൂടെ ഞാനും അവിടെ വന്നേനെ.? "
രാധിക അവളുടെ വയറിൽ കൈവെച്ച് പറഞ്ഞു.
" കണ്ടില്ലേ ഇതാണ് എന്റെ ഭാര്യ.. എന്റെ സഹധർമ്മിണി. രാധിക." രാകേഷ് പറഞ്ഞു
" പെണ്ണേ നിന്നെ ഇങ്ങനെ ആക്കിയതാര്..?? "
പരസ്യത്തിൽ എന്നപോലെ ഞാൻ ചോദിച്ചു. അതിനുള്ള ഉത്തരം അവൾ പറഞ്ഞു. ഞാൻ ചോദിച്ച അതേ ട്യൂണിൽ. അതും രാകേഷിനെ തൊട്ടു കാണിച്ചു.
" ഈ ദുഷ്ടൻ... ഈ ദുഷ്ടൻ"
അതുകേട്ടു ഞങ്ങൾ എല്ലാവരും ചിരിച്ചു.
"അയ്യടാ.. ഇപ്പോൾ ഞാൻ ദുഷ്ട്ടൻ അല്ലേ.. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ എന്നോട് ഇവൾ ആദ്യം ആവശ്യപ്പെട്ടത് ഇതാണ്.. ആ ആഗ്രഹം ഞാൻ സാധിച്ചു കൊടുത്തു.
💬 Comments
View all comments