Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
അതുകൊണ്ടെന്താ ഇവൾക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞ ഉടനെ ഇവളുടെ വീട്ടുകാർ ഫ്ലാറ്റ് ആയി. അതുവരെ പിണങ്ങി നിന്ന ഇവളുടെ വീട്ടുകാർക്ക് മുഴുവൻ ഇപ്പോൾ എന്താ സ്നേഹം. " രാകേഷ് അവന്റെ ഭാഗം പറഞ്ഞു.
രാധികയ്ക്ക് നാണം തോന്നി. രാകേഷിനെ പിച്ചി. പിന്നെ
അവൾ എല്ലാവരെയും അകത്തേക്ക് വിളിച്ചു വിളിച്ചു. എന്നിട്ട് ഫിദയോട് ചോദിച്ചു.
" വാ കേറി വാ.. എന്താ എന്റെ നാത്തൂന്റെ പേര്. "
"ഫിദ." ഞാനാണ് പറഞ്ഞത്
"അതിന് ഞാൻ ഏട്ടനോടല്ല ചോദിച്ചത്. എന്റെ നാത്തൂനോട് ആണ്. അതിനുള്ള മറുപടി എനിക്കെന്റെ നാത്തൂൻ തരും. " രാധിക പറഞ്ഞു
"അവൾ പറഞ്ഞോളും ഇതിനുമുമ്പ് ഇത് പിടിക്ക്.." ഞങ്ങൾ അവിടെ നിന്നും മേടിച്ചത് രാധികയുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
" എന്തിനാ ഏട്ടാ ഇതൊക്കെ വാങ്ങിയത്.? ഇതൊക്കെ ഇവിടെയുണ്ട്. രാകേഷ് ഏട്ടൻ എല്ലാം വാങ്ങിത്തരും." രാധിക പറഞ്ഞു.
" അതിനെന്താ ഇത് മോളുടെ ഏട്ടൻ വാങ്ങിത്തരുന്നതല്ലേ.. അപ്പോൾ അത് സന്തോഷത്തോടെ വേണ്ടേ വാങ്ങാൻ..? " മുത്ത് പറഞ്ഞു
രാധിക മുത്തിനെ നോക്കി ചിരിച്ചു.
" ഇത് ഞങ്ങളുടെ മുത്താണ്. ഫിദയുടെ ഉമ്മയുടെ ചേച്ചി. ഞങ്ങളുടെ മൂത്തുമ്മ.. അതായത് ഞങ്ങളുടെ മുത്ത്. " മുത്തിനെ കാണിച്ചിട്ട് ഞാൻ പറഞ്ഞു .
രാധിക ചിരിച്ചിട്ട് പറഞ്ഞു.
"വാ എല്ലാവരും അകത്തേക്ക് വാ"
ഞങ്ങൾ വീട്ടിലേക്ക് കയറി. ഹാളിലേക്ക് വന്നു. രണ്ടു മുറികളും ഒരു ഹാളും ഒരു അടുക്കള ഒരു ഡൈനിങ് റൂം. ഒരു ചെറിയ സിറ്റൗട്ട്. അതാണ് ആ വീട്.
"എല്ലാവരും ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം
💬 Comments
View all comments