Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
" രാധിക പറഞ്ഞു.
"ഞങ്ങളും വരുന്നു മോളെ"
മുത്ത് പറഞ്ഞു. എന്നിട്ട് രാധികയുടെ കൂടെ അടുക്കളയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് അവർ മൂന്നുപേരും അവിടെയുള്ള മുറിയിലേക്ക് പോയി. ഫ്രഷ് ആവാൻ പോയതായിരിക്കണം.
ആ സമയം രാകേഷ് എന്നെയും കുട്ടി മറ്റൊരു മുറിയിലേക്ക് പോയി. അവിടെയുള്ള ബാത്റൂമിൽ കയറി ഞാനും ഫ്രഷായി തിരിച്ചുവന്നു.
" വാ കഴിക്കാം..എല്ലാം എടുത്തു വെച്ചിട്ടുണ്ട്.. " രാധിക വന്നു പറഞ്ഞു.
" ഞങ്ങൾ കഴിച്ചിട്ടാ വന്നത്.. " ഞാൻ പറഞ്ഞു.
" എന്നാലും സാരമില്ല കുറച്ചു കഴിക്കാം. ഏട്ടൻ വരുമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ രാവിലെ എഴുന്നേറ്റ് ഉണ്ടാക്കിയതാ. അത് കഴിക്കാതെ പോയാൽ എനിക്ക് സങ്കടമാകും." രാധിക പറഞ്ഞു
"വാ മോനെ കുറച്ചു കഴിക്കാം. വെറുതെ മോളെ സങ്കടപ്പെടുത്തേണ്ട. മോൻ വരുന്നെന്ന് പറഞ്ഞതുകൊണ്ട് മോന്റെ അനിയത്തി ഉണ്ടാക്കി വച്ചതല്ലേ പിന്നെങ്ങനെയാ കഴിക്കാതെ പോകുന്നേ..?" മുത്ത് പറഞ്ഞു
അങ്ങനെ
ഞങ്ങൾ വേഗം ഭക്ഷണം കഴിക്കാൻ ഇരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ഹാളിൽ പോയി ഇരുന്നു. .. കുറച്ചു സമയം കഴിഞ്ഞ് മുത്ത് അവിടെ വന്നു. എന്റെ കയ്യിൽ ഒരു കവർ തന്നിട്ട് പറഞ്ഞു.
" ഇത് മോനുള്ള ഡ്രസ്സ് ആണ്. വേഗം ഇത് ഉടുത്ത വാ . "
ഞാൻ ആ കവറിൽ നോക്കി. അതിൽ ഒരു വെള്ളമുണ്ടും ഒരു ചന്ദന കളറിലുള്ള ഒരു ഷർട്ടും ആയിരുന്നു ഉണ്ടായിരുന്നത്.
ഞാൻ വേഗം വേഷം മാറി വന്നു. ഇപ്പോൾ എന്നെ കാണാൻ ഒരു കല്യാണ ചെറുക്കനെ പോലെ തന്നെയുണ്ട്.
കുറച്ചു കഴിഞ്ഞു ഫിദ പുറത്തേക്ക് വന്നു.
💬 Comments
View all comments