Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
പുറത്തേക്ക് വന്ന ഫിദയെ കണ്ടു ഞാൻ ഞെട്ടി. ഒരു കസവ് സാരിയാണ് ഇപ്പോൾ അവൾ ഉടുത്തത് .. ശരിക്കും ഒരു കല്യാണ പെണ്ണായി ചമഞ്ഞൊരുങ്ങിയാണ് അവൾ വന്നത്. കയ്യിലും കഴുത്തിലും സ്വർണ്ണത്തിന്റെ വളകളും മാലകളും അണിഞ്ഞിരുന്നു.
അവളെ കണ്ടു ഞാൻ വാ പൊളിച്ചു നിന്നുപോയി.
" ഇങ്ങനെ വാ പൊളിച്ചു നോക്കി നിൽക്കേണ്ട.. ഈ സുന്ദരി ഏട്ടന്റെ പെണ്ണ് തന്നെയാണ് .. എന്റെ നാത്തൂൻ. " രാധിക പറഞ്ഞു.
ഞാൻ ചിരിച്ചു. അവൾ വീണ്ടും പറഞ്ഞു.
"ഞാൻ അമ്പലത്തിൽ വരുന്നില്ല. ഈ അവസ്ഥയിൽ അവിടെ പോകാൻ പാടില്ലെന്ന് പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ ഞാൻ വരും. ഞാനാണ് സാക്ഷി. "
പിന്നെ അധിക സമയം അവിടെ നിന്നില്ല ഞങ്ങൾ വേഗം ഇറങ്ങാൻ നോക്കി.
അവിടെ നിന്നും ഇറങ്ങാൻ നേരം. മുത്ത് രാധികയുടെ കൈപിടിച്ച്. മുത്തിന്റെ കയ്യിൽ ഇട്ടിരുന്ന സ്വർണ്ണത്തിന്റെ ഒരു വളച്ച് അഴിച്ച് അവളുടെ കയ്യിൽ ഇട്ടുകൊടുത്തു.
" എനിക്കെന്തിനാ മുത്തേ മുത്ത് ഇത് തരുന്നത്?.. എന്റെ നാത്തൂൻ അല്ലേ ഇപ്പോൾ വള ഇടേണ്ടത്. "
" മോളുടെ നാത്തൂനുള്ള വള നാത്തൂന്റെ കയ്യിൽ ഉണ്ട്. ഇത് മുത്തിന്റെ ഒരു സന്തോഷത്തിന് മോൾക്ക് ഉള്ളതാ . പിന്നെ ഇത് തരുന്നത് മുത്തല്ല . മോളുടെ നാത്തൂനും ഏട്ടനും കൂടെ തരുന്നതാണെന്ന് കരുതിയാൽ മതി.'
രാധികയുടെ കണ്ണ് നിറഞ്ഞു. രാധിക മുത്തിനെ കെട്ടിപ്പിടിച്ചു. അതുകഴിഞ്ഞ് ഫിദയെയും കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
" രാകേഷ് ഏട്ടാ .. കെട്ടുകഴിഞ്ഞാൽ ഉടനെ എന്നെ വന്നു കൂട്ടണേ.. ഞാൻ അപ്പോഴേക്കും ഒരുങ്ങി നിൽക്കാം. "
💬 Comments
View all comments