0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]

Author : VaSco Read All Parts 2K

" ശരിയടി കെട്ടുകഴിഞ്ഞ് ഉടനെ ഞാൻ വരാം.. നീ റെഡിയായി നിന്നോ. " രാകേഷ് പറഞ്ഞു.

" നാത്തൂനെ പോയിട്ട് വരാം. " ഫിദ പറഞ്ഞു.

രാധിക ഫിദയുടെ കവിളിൽ ഉമ്മ വെച്ചു.

"നാത്തൂനെ ഞാൻ ഉമ്മ വെച്ചോട്ടെ..?"

ഫിദ ചോദിച്ചു.

അതുകേട്ട് രാധിക ചിരിച്ചുകൊണ്ട് അവളുടെ കവിൾ കാണിച്ചു.

"അവിടെയെല്ല. ഇവിടെ."

. രാധികയുടെ നിറ വയർ കാണിച്ചിട്ട് ഫിദ പറഞ്ഞു.

രാധിക ചിരിച്ചു. ഫിദ രാധികയുടെ വയറിൽ ഉമ്മ വെച്ചു. പിന്നെ അവളുടെ കവിളിലും.

"ശരി ഇനി വൈക്കേണ്ട നമുക്ക് ഇറങ്ങാം.." രാകേഷ് പറഞ്ഞു.

ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഞങ്ങൾ നേരെ പോയത് അവിടെയുള്ള ഒരു അമ്പലത്തിലാണ്. അമ്പലം ഒന്നും പറയാൻ പറ്റില്ല. ഒരു വലിയപറമ്പ്. ചുറ്റും അര മതിൽ കെട്ടിയിട്ടുണ്ട്. ആ പറമ്പിലേക്ക് കയറുന്നതിന്റെ ഇടത്ത് ഭാഗത്തായി ചെറിയൊരു ഹാൾ..

ആ അര മതിലിന് ഉള്ളിൽ ഒത്ത നടുക്കായി ഒരു വലിയ ആൽമരം അതിന്റെ മുന്നിൽ ചെറിയ ഒരു തറ. തറയിൽ വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് . കുറച്ചു മാറി മറ്റൊരു ചെറിയ തറ. തറയിൽ വലിയൊരു കണ്ണാടി. ഒരാൾ പൊക്കം ഉയരമുണ്ട് ആ കണ്ണാടിക്ക്. ആ കണ്ണാടിയുടെ മുൻപിൽ രണ്ട് വലിയ കല്ല്യാണ മാലകൾ വെച്ചിട്ടുണ്ട്..

അവിടെ അവിടെയായി കുറച്ച് ആളുകൾ കൂടി നിൽക്കുന്നുണ്ട്.

ഞങ്ങളെ കണ്ട ഉടനെ അവർ അങ്ങോട്ടേക്ക് വന്നു. പലരെയും എനിക്ക് അറിയാവുന്നതാണ്. മുൻപ് അവിടെ വന്നപ്പോഴൊക്കെ കണ്ടിട്ടുണ്ട്. അവർ എന്നെ നോക്കി ചിരിച്ചു. ഞാനും അവരെ നോക്കി ചിരിച്ചു.

ഞങ്ങൾ അകത്തേക്ക് കയറി. ആ

💬 Comments

View all comments