Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
വിളക്ക് തറയിൽ പോയി തൊഴുതു. പിന്നെ കണ്ണാടിയുടെ മുൻപിൽ വന്നുനിന്നു.
" ഇവിടെനിന്ന് താലികെട്ടാം. അതുകഴിഞ്ഞ് മാലയിട്ട്. ഇവിടെയുള്ള രജിസ്റ്ററിൽ ഒപ്പ് വെച്ചശേഷം. നമുക്ക് ഇറങ്ങാം. നേരെ രജിസ്റ്റർ ഓഫീസിലേക്ക്. " രാകേഷ് പറഞ്ഞു.
അതുകേട്ട് മുത്ത് എന്റെ കയ്യിലേക്ക് താലിമാല എടുത്തു തന്നു. ഞാൻ മുത്തിനെ നോക്കി. മുത്ത് പറഞ്ഞു.
" കെട്ട് മോനെ.. അവളുടെ കഴുത്തിൽ മോൻ താലികെട്ട്."
ഞാൻ ആ താലി വാങ്ങി ഫിദയെ നോക്കി. അവൾ ചിരിയോടെ എന്റെ കണ്ണലേക്ക് നോക്കി. ഞാൻ അവളുടെ കഴുത്തിൽ ആ താലികെട്ടി. മുത്ത് ഒരു സ്വർണ്ണ മാലയെടുത്ത് ഫിദയുടെ കയ്യിൽ കൊടുത്തു. ഫിദ അത് എന്റെ കഴുത്തിലേക്ക് ഇട്ടു.
പിന്നെ മുത്ത് രണ്ടാൾക്കും മോതിരം എടുത്തു തന്നു. ഞാൻ ഫിദയുടെ കൈപിടിച്ച് അവളുടെ മോതിരവിരലിൽ വിവാഹ മോതിരം അണിയിച്ചു. അതുപോലെതന്നെ ഫിദ എന്റെ എന്റെ കൈപിടിച്ച് എന്റെ മോതിര വിരലിൽ വിവാഹ മോതിരം അണിയിച്ചു.
അങ്ങനെ ഞങ്ങൾ പരസ്പരം മോതിരം ഇട്ടുകൊടുത്തു. ഞാൻ ഫിദ ഇട്ടുതന്ന മോതിരത്തിലേക്ക് നോക്കി അതിൽ വളരെ മനോഹരമായി 'ഫിദ' എന്ന് എഴുതിയിട്ടുണ്ട്
" കൃഷ്ണേട്ടാ മാല എടുത്തു കൊടുക്ക്. " രാകേഷ് അവിടെയുള്ള ഒരാളോട് പറഞ്ഞു.
അവിടെയുള്ള കൂട്ടത്തിൽ നിന്നും ഒരാൾ വന്നു അവിടെ വെച്ചിരുന്ന മാലയെടുത്ത് രാകേഷിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.
" മോന്റെ കൂട്ടുകാരന്റെ അല്ലേ കല്യാണം. അപ്പോൾ മോൻ തന്നെ മാല കൊടുത്താൽ മതി."
രാകേഷ് എനിക്കും ഫിദക്കും ഓരോ മാല എടുത്തു തന്നു. ഞങ്ങൾ പരസ്പരം മാലയണയിച്ചു. ആ സമയം അയാൾ
💬 Comments
View all comments