Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
പോയി അവിടെയുള്ള തറയിൽ നിന്നും കുറച്ചു കുങ്കുമം എടുത്തുകൊണ്ടുവന്നു. എന്നിട്ട് പറഞ്ഞു.
" മോനിത് മോളുടെ നെറ്റിയിൽ ചാർത്തിക്കൊടുക്ക് "
ഞാൻ വീണ്ടും മുത്തിനെ നോക്കി. ചെയ്തോളാൻ മുത്ത് കണ്ണുകൊണ്ട് കാണിച്ചു. ഞാൻ ആ കുങ്കുമം ഫിദയുടെ നെറുകയിൽ തൊട്ടു. അതുകണ്ട് മുത്തിന്റെ കണ്ണു സന്തോഷം കൊണ്ട് നിറഞ്ഞു. ഞങ്ങൾ രണ്ടുപേരും മുത്തിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങി. മുത്ത് ഞങ്ങൾ രണ്ടുപേരെയും കെട്ടിപ്പിടിച്ചു. രണ്ടുപേരുടെയും കവിളിൽ ഉമ്മ വെച്ചു. മുത്തിന്റെ ഇരുവശവും ഞങ്ങളെ നിർത്തി രാകേഷ് ഫോട്ടോ എടുത്തു.
" ഇനി എല്ലാവരും വന്നേ. ഇവിടെ ചെറിയൊരു രജിസ്റ്റർ ഉണ്ട്. അതിൽ പേരും അഡ്രസ്സും എഴുതി ഒപ്പ് വെക്കണം . അതാണ് ഇവിടുത്തെ ഒരു രീതി. നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണമെന്നില്ല. " അയാൾ പറഞ്ഞു.
" ഒരു ബുദ്ധിമുട്ടും ഇല്ല കൃഷ്ണേട്ടാ.. ഞങ്ങൾ ചെയ്തോളാം. " ഞാൻ പറഞ്ഞു രാകേഷ് നേരത്തെ അയാളെയായിരുന്നു കൃഷ്ണേട്ടാ എന്ന് വിളിച്ചത്.
അങ്ങനെ ഞങ്ങൾ അവിടെയുള്ള രജിസ്റ്ററിൽ പേരും അഡ്രസ്സും എഴുതി ഒപ്പുവെച്ചു. അവിടെ സാക്ഷിയായി മുത്തും രാകേഷും ഒപ്പുവെച്ചു.
അങ്ങനെ ഞങ്ങളുടെ വിവാഹത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. അത് കഴിഞ്ഞ് ഉടനെ രാകേഷ് രാധികയെ വിളിക്കാൻ പോയി. അവളെയും കൂട്ടി വന്ന് . ഞങ്ങൾ നേരെ രജിസ്റ്റർ ഓഫീസിൽ പോയി. രജിസ്റ്റർ വിവാഹത്തിനുള്ള അപേക്ഷയിൽ ഒപ്പ് വെച്ചു. സാക്ഷിയായി രാധികയും മുത്തും ഒപ്പുവെച്ചു.
അതൊക്കെ കഴിയുമ്പോഴേക്കും ഉച്ച ആയിരുന്നു. ഞങ്ങളെല്ലാവരും കുറെ ഫോട്ടോ ഒക്കെ എടുത്തു. ഫിദ എന്റെ കൂടെ നിന്ന് കുറെ സെൽഫി എടുത്തു. ഞങ്ങളെ ചേർത്ത്
💬 Comments
View all comments